

വി. കുർബ്ബാനയിലൂടെ ഈശോ തരുന്ന അനുഗ്രഹത്തെ സ്വീകരിക്ക ണമെങ്കിൽ നമ്മളിൽ മൂന്ന് പ്രധാനപ്പെട്ട കാര്യം ഉണ്ടായിരിക്കണം. ഞാൻ ആഴത്തിൽ അടിയുറച്ച വിശ്വാസത്തിൽ നിന്നുകൊണ്ട് വിശുദ്ധ കുർബ്ബാന യിലെ ഓരോ നിമിഷവും ഈശോയെ എനിക്ക് സ്പർശിക്കാനായിട്ട് സാധി ക്കണം. ലൂക്കായുടെ സുവിശേഷം എട്ടാം അദ്ധ്യായം നാല്പത്തി മൂന്ന് മുത ലുള്ള തിരുവചനങ്ങളിൽ കാണുന്ന രക്തസ്രാവക്കാരി സ്ത്രീ ഈശോയെ തൊട്ടതു പോലെ അതായത് അവൾ ആഴത്തിൽ അടിയുറച്ച വിശ്വാസത്തിൽ നിന്നു കൊണ്ട് ഒന്നാമതായി അവൾ ആഗ്രഹിച്ചു. എൻ്റെ രോഗത്തെ സുഖ പ്പെടുത്താൻ കഴിവുള്ളവനാണ് യേശു. ആ യേശു എന്നെ സുഖപ്പെടുത്തും. അവൾ തീക്ഷ്ണമായിട്ട് ഉള്ളിൽ ആഗ്രഹിച്ചു. രണ്ട്, അവൾ മനസ്സു കൊണ്ട് ഈശോയെ തൊട്ടു. മൂന്ന്, അവൾ അവളുടെ കണ്ണുകൾ കൊണ്ട് ഈശോയെ സ്പർശിച്ചു. ഈ മൂന്ന് അനുഭവങ്ങളിൽ നിന്നു കൊണ്ടാണ് അവൾ കൈ കൊണ്ട് യേശുവിൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ തൊട്ടത്. ചെറിയ ഒരു സ്പർശനം അവൾക്ക് വലിയ ഒരു അനുഭവമായിത്തീർന്നു. ആഴത്തിൽ അടി യുറച്ച വിശ്വാസത്തിൽ നിന്ന് അവൾ കണ്ണകൊണ്ട് ആഗ്രഹം കൊണ്ട് മനസ്സു കൊണ്ട് ഈശോയെ തൊട്ടു. അപ്പോൾ യേശുവിൽ നിന്നും ശക്തി അവളി ലേക്കൊഴുകി. ബാക്കിയുള്ള ജനക്കൂട്ടം തിക്കിത്തിരക്കി തിക്കിത്തിരക്കിയുള്ള സ്പർശനം അല്ല, ആഴത്തിൽ അടിയുറച്ച വിശ്വാസത്തിൽ നിന്നുള്ള സ്പർശനം. അത്തരത്തിലുള്ള സ്പർശനം ആണ് നിന്നിൽ നിന്നും ഉണ്ടാ കേണ്ടത്. അങ്ങനെ ഉണ്ടായാൽ യേശുവിൽ നിന്നുമുള്ള ശക്തി നിന്നിലേ ക്കൊഴുകും. ഓരോ വിശുദ്ധ കുർബ്ബാനയിലും നിന്നിലേക്കൊഴുക്കുന്ന ശക്തി യുടെ അനുഭവം ഉണ്ടാകുമ്പോഴാണ് നിൻ്റെ മുറിവുകൾ സുഖപ്പെടുക, രോഗ ങ്ങൾ ഇല്ലാതാവുക, ബലഹീനർ ശക്തി പ്രാപിക്കുക, നിന്റെ ആവശ്യങ്ങളി ലെല്ലാം ദൈവം അനുഗ്രഹം വർഷിക്കുക. നിൻ്റെ പ്രാർത്ഥന കർത്താവിന്റെ അൾത്താരയിൽ നീ ഉയർത്തുമ്പോൾ അത് ഉറച്ച ബോധ്യത്തിൽ നിന്നുകൊണ്ടാ യിരിക്കണം. മർക്കോസിൻ്റെ സുവിശേഷം പത്താം അദ്ധ്യായം നാല്പത്തിയാറു മുത ലുള്ള തിരുവചനങ്ങളിൽ കാണാം, പൊട്ടക്കണ്ണൻ ബെർതിമേയൂസ്. അവൻ യേശുവിനെ വിളിച്ചത് അവൻ്റെ ഉറച്ച ബോധ്യത്തിൽ നിന്നു കൊണ്ടാണ്. ആര് ഉറച്ച ബോധ്യത്തിൽ നിന്നുകൊണ്ട് യേശുവിനെ വിളിക്കുന്നുവോ, പ്രാർത്ഥിക്കുന്നുവോ ആ വ്യക്തിയ്ക്ക് ഒരു സ്വരം കേൾക്കാം. ബെർതിമേയൂസ് കേട്ട ആ സ്വരം. മർക്കോസിൻ്റെ സുവിശേഷം പത്താം അദ്ധ്യായം അമ്പത്തി യൊന്നാം തിരുവചനം. ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം. ആര് ഉറച്ച ബോധ്യത്തിൽ നിന്നുകൊണ്ട് യേശുവിനെ വിളിക്കുന്നുവോ, പ്രാർത്ഥിക്കു ന്നുവോ അവർക്കെല്ലാം കർത്താവിൻ്റെ ഈ സ്വരം കേൾക്കാൻ സാധിക്കും. മൂന്നാമത്തേത്. അനുതാപത്തിൻ്റെ അരൂപിയാൽ നിറയണം. അനുതാപ ത്തിന്റെ അരൂപിയിൽ നിറഞ്ഞ് നീ ബലി അർപ്പിച്ചാൽ ആ ബലി നിനക്ക് ഒരു പുതിയ അനുഭവം ആയിത്തീരും. ഓരോ ബലിയും പുതിയ അനുഭവം നൽകുന്നത് അനുതാപത്തിൽ നിന്നും നിറഞ്ഞൊഴുകുന്ന ചൈതന്യത്തിലൂടെയാണ്.
