വിശ്വാസം വഴി സ്വീകരിക്കുക

ദൈവം നല്‌കുന്നത് അടുത്ത തലമുറയ്ക്ക് അതേ വിധത്തിൽ കൊടുക്കാൻ കഴി യാത്ത മാതാപിതാ ക്കളെ എന്തിനാണ് വിശ്വസിച്ച് ആ അനുഗ്ര ഹങ്ങൾ ഏൽപിക്കു ന്നത്? ആ അനുഗ്രഹം ഒരു വ്യക്തിയുടെ കൈയിലെത്താതെ പോയാൽ അതിന് ആ വ്യക്തി ഉത്തരവാദിയാണോ?

യേശു ദേവാലയത്തിൽ കടന്ന ശേഷം ഏശയ്യാപ്രവാചകൻ്റെ പുസ്‌ത കമെടുത്തു നിവർത്തി ഇപ്രകാരം വായിച്ചു. “ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്കു മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവ ത്സരവും നമ്മുടെ ദൈവത്തിൻ്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വില പിക്കുന്നവർക്കു സമാശ്വാസം നല്‌കാനും എന്നെ അയച്ചിരിക്കുന്നു. സീയോ നിൽ വിലപിക്കുന്നവർ കർത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങൾ എന്നു വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീർത്തിക്കപ്പെടാനും വേണ്ടി അവർക്കു വെണ്ണീറിനു പകരം പുഷ്പമാല്യവും വിലാപത്തിനു പകരം സ്‌തുതിയുടെ മേലങ്കിയും നല്‌കാൻ അവിടുന്ന് എന്നെ അയച്ചിരൽ ക്കുന്നു. പണ്ടു നശിച്ചു പോയവ് അവർ വീണ്ടും നിർമ്മിക്കും; പൂർവ്വാവശി ഷങ്ങൾ ഉദ്ധരിക്കും; നശിപ്പിക്കപ്പെട്ട നഗരങ്ങൾ പുനരുദ്ധരിക്കും; തലമുറ കളായി ഉണ്ടായ വിനാശങ്ങൾ അവർ പരിഹരിക്കും” (ഏശ. 61:2-4). ഈ ഭാഗങ്ങൾ വായിച്ചു തീർത്ത് ഗ്രന്ഥം മടക്കി ശുശ്രൂഷകരെ ഏല്‌പിച്ച ശേഷം യേശു പറഞ്ഞു, ഇന്ന് ഈ വചനം എന്നിൽ പൂർത്തിയായിരിക്കുന്നു. ഏശയ്യാ പ്രവാചകൻ്റെ പുസ്‌കത്തിലെ ഈ വാക്യങ്ങളിലൂടെ കടന്നു പോകു മ്പോൾ ചില സൗഖ്യത്തെക്കുറിച്ച് ദൈവം വിളംബരം ചെയ്യുകയാണെന്നു കാണാം. ഹൃദയം തകർന്നവരെ കർത്താവ് സുഖപ്പെടുത്തുന്നു. ബന്ധി തരെ അവിടുന്ന് മോചിപ്പിക്കുന്നു. പരമ്പരാഗതമായുണ്ടായ വിനാശങ്ങൾ അവിടുന്ന് പരിഹരിക്കുന്നു. വിശുദ്ധഗ്രന്ഥത്തിൽ കുടുംബത്തിന് വലിയ പ്രാധാന്യമുണ്ട്. ദാവീദിന്റെ കുടുംബത്തിൽ ജനിച്ചയാളാണ് യേശു. ദാവീദിൻ്റെ കുടുംബത്തിനുള്ള ഒരു പ്രത്യേകത ആ കുടുംബത്തെ ദൈവം തിരഞ്ഞെടുത്തതാണ് എന്നുള്ളതാ ണ്. ആ കുടുംബത്തിനു ദൈവം പറഞ്ഞു വച്ച അനേകം വാഗ്ദാനങ്ങൾ യേശുവിലൂടെ പൂർത്തീകരിക്കപ്പെട്ടു. ഇതുപോലെ എല്ലാ കുടുംബങ്ങളിലും ദൈവത്തിന്റെ വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരു കുടുംബത്തിലെ മാതാപിതാക്കൾക്ക് ദൈവം നല്കുന്ന അനുഗ്രഹ ങ്ങൾ അവർക്കുവേണ്ടി മാത്രമുള്ളതല്ല. മാതാപിതാക്കൾക്ക് പാട്ടു പാടാൻ കഴിവുണ്ടെങ്കിൽ മക്കൾക്ക് ആ കഴിവു ലഭിച്ചെന്നു വരും. തലമുറകളിലേക്കു പകരുവാൻ വിശ്വാസത്തോടെ ദൈവം കൊടുത്ത് അനുഗ്രഹമാണത്. അതു പോലെ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളും തലമുറകളിലേക്കു വിന്യ സിപ്പിക്കാൻ കൂടി തന്നിട്ടുള്ളതാണ്. തലമുറകളിലൂടെ ഒഴുകിയൊഴുകി നമ്മ ളിലേക്കു കടന്നു വന്നിട്ടുള്ളതാണ്, കഴിവുകളും പ്രത്യേകതകളുമെല്ലാം. ഏതെങ്കിലും വ്യക്തി ഈ ദൈവാനുഗ്രഹം ദൈവത്തോട് അവിശ്വസ്തത പ്രകടിപ്പിച്ചു നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെങ്കിൽ ആ അനുഗ്രഹം അടുത്ത തല മുറയ്ക്കു കൈമാറാൻ അവർക്കു കഴിയാതെ പോയിട്ടുണ്ട്. ആരോഗ്യവാ നായ ഒരു വ്യക്തി എല്ലാത്തരം തിന്മകളിലും മുഴുകി ജീവിച്ച് ശരിരവും മസ്തിഷ്കവും നശിപ്പിച്ച് രോഗിയായി മാറിയാൽ, അയാളൊരു കുഞ്ഞിനു ജന്മം നല്‌കുന്നു എങ്കിൽ ആ കുഞ്ഞും രോഗിയായ നിലയിലാവും സാധാ രണയായി കാണപ്പെടുക. ഇവിടെ ഒരു ചോദ്യമുദിക്കാം: ദൈവം നല്‌കു ന്നത് അടുത്ത തലമുറയ്ക്ക് അതേ വിധത്തിൽ കൊടുക്കാൻ കഴിയാത്ത് മാതാപിതാക്കളെ എന്തിനാണ് വിശ്വസിച്ച് ആ അനുഗ്രഹങ്ങൾ ഏൽപി ക്കുന്നത്? ആ അനുഗ്രഹം ഒരു വ്യക്തിയുടെ കൈയിലെത്താതെ പോയാൽ അതിന് ആ വ്യക്തി ഉത്തരവാദിയാണോ? ഒരു തലമുറയ്ക്ക് ദൈവം നല്‌കിയ അനുഗ്രഹം അടുത്ത തലമുറയ്ക്ക് കൈമാറാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ, അത് പുതിയ തലമുറയ്ക്ക് നഷ്ട പ്പെടുന്നില്ല. യേശുവിൻ്റെ സാന്നിധ്യത്തിലൂടെ ആ അനുഗ്രഹങ്ങൾ ഈ തല മുറയുടെ മുമ്പിലുണ്ട്. നഷ്ടപ്പെട്ടു പോയതെല്ലാം യേശുവിലൂടെ പിതാവായ ദൈവം തിരിച്ചു കൊടുക്കുന്നു. അതിനാൽ, നഷ്‌ടപ്പെട്ടു പോയതെല്ലാം വിശ്വാസം വഴി യേശുവിൻ്റെ കൈകളിൽ നിന്നു സ്വീകരിക്കുവാൻ നാം തയ്യാ റാകണം.