ന്നത്തെ പത്രങ്ങൾ കാണുമ്പോൾ എത്ര ആത്മഹത്യകളുടെ വാർത്തകളാണ് നമ്മെ ഞെട്ടി ക്കാറുള്ളത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, സമ്പന്നർ, ദരിദ്രർ, ദമ്പ തികൾ, കുടുംബങ്ങൾ… ആത്മഹത്യകളുടെ രൂപവും ഭാവവും അനുദിനം മാറുന്നത് നമ്മെ നടു ക്കാറില്ലേ. എന്നാൽ, അവർ ഈ പാതകത്തിന് മുതി രുന്നത്തെന്തുകൊണ്ടെന്ന് ഏന്തെപ്പരും ആലോചിക്കാറില്ല സ്വന്തം ആഗ്രഹങ്ങൾ, മോഹങ്ങൾ, മനസ്സിൽ താലോലിക്കുന്ന സ്വപ്‌നങ്ങൾ ഇവ നടക്കാതെ വരി കയോ തകർന്നടിയുകയോ ചെയ്‌താൽ അത് സഹി ക്കാൻ കഴിയാതെ ആത്മഹത്യയിൽ ജീവിതം അവ സാനിപ്പിക്കുന്നവരുടെ കഥകളാണ് അവയിലേ റെയും പതിഞ്ഞു കാണുക. ഓരോരുത്തരും തങ്ങളെക്കുറിച്ച് മക്കളെക്കുറി ച്ച്, ജീവിതപങ്കാളിയെക്കുറിച്ച് പല പദ്ധതികൾ ഒരുക്കി അത് പൂർത്തിയാക്കാൻ അക്ഷീണം പ്രയ ത്നിക്കുന്നു. കാത്തിരിക്കുന്നു. എന്നാൽ, ഈ പദ്ധ തികളിൽ നിന്ന് വ്യത്യസ്‌തമായി നമ്മെ സൃഷ്ടി ക്കുകയും തന്റെ രൂപവും സാദൃശ്യവും നമുക്ക് നല്‌കുകയും ചെയ്‌ത സ്വർഗ്ഗീയ പിതാവിന് നമ്മെ ക്കുറിച്ചൊരു പദ്ധതിയുണ്ട്. “എനിക്കു രൂപം ലഭി ക്കുന്നതിനു മുമ്പു തന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു. എനിക്കു നിശ്ചയിക്കപ്പെട്ട നാളുകൾ ഉണ്ടാകുന്നതിനു മുമ്പു തന്നെ അങ്ങയുടെ പുസ്‌ത കത്തിൽ അവ എഴുതപ്പെ ട്ടു” (സങ്കീ. 139:16). തന്റെ പദ്ധതിയനുസരിച്ചു മനു ഷ്യനെ സൃഷ്ട‌ിച്ച ദൈവം അത് പൂർത്തിയാക്കാൻ അവന്റെ സഹകരണം. പ്രതീക്ഷിച്ച് കാത്തിരിക്കുക യാണ്. “എന്റെ ചിന്തകൾ നിങ്ങളുടേതു പോലെയല്ല. നിങ്ങളുടെ വഴികൾ എൻ്റേതു പോലെയല്ല. ആകാശം ഭൂമിയേക്കാൾ ഉയർന്നു നിൽക്കുന്നു. അതുപോലെ എന്റെ വഴി കളും ചിന്തകളും നിങ്ങളു ടേതിനേക്കാൾ ഉന്നത മത്രേ” (ഏശയ്യ: 55:8-9). ഈ യാഥാർത്ഥ്യം മന സ്സിലാക്കാതെ, നമുക്കുവേ ണ്ടി, നമ്മുടെ പ്രിയപ്പെട്ട വർക്കു വേണ്ടി നാം ഒരു ക്കുന്ന പദ്ധതികൾ നല്ല തെന്ന് തോന്നാമെങ്കിലും അത് ശുഭകരമായ ഭാവി തരുന്നതല്ല. നാം ഒരുക്കിയ പദ്ധതികൾ പരാജയപ്പെടു മ്പോൾ, അത് നമുക്ക് ദോഷകരമായി തീരുമ്പോൾ നാം ദുഃഖിതരാകും. നിരാശ യിലാണ്ടു പോയെന്നിരി ക്കും. ചിലർ ദുശീലങ്ങൾക്ക് ടിമകളാകുന്നു. ഒടുവിൽ ജീവിതം തന്നെ അവസാനി പ്പിച്ചെന്നിരിക്കാം. അങ്ങനെ നമ്മിൽ ഉരുത്തിരിഞ്ഞ പദ്ധ തികൾ അവസാനം നമ്മുടെ നാശത്തിന് കാര ണമായിത്തീരും. എന്നാൽ, ദൈവിക പദ്ധതി ശുഭകര മായ ഭാവിയും പ്രത്യാശയും തരുന്നതാണ്. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി.” (ജറെ, 29:11). ലൗകിക മനുഷ്യൻ നോക്കുമ്പോൾ ആത്മീയജീവിതം നയിക്കുന്നവർക്ക് ലൗകിക ജീവിതത്തിൽ വലിയ നേട്ടങ്ങളുള്ളതായി കാണുന്നില്ല. ആത്മീയതയിലൂന്നിയ ജീവിതം നയിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. ഇവിടെയാണ് നാം ദൈവികാനുഭവത്തിൽ ആയിത്തീരേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. നമ്മുടെ ചിന്ത ദൈവ ത്തിന്റെ ചിന്തയോട് ചേരുന്ന പ്രക്രിയയാണ് ദൈവാനുഭവത്തിൽ നമ്മുക്ക് കൈവ രിക്കാനാകുന്ന വലിയ നേട്ടം. അങ്ങനെയാകുമ്പോൾ നമ്മുടെ മോഹങ്ങളും ആഗ്ര ഹങ്ങളും ഒരിക്കലും നമ്മെ മഥിക്കുകയോ തളർത്തുകയോ ദുശ്ശീലത്തിന് അടിമ യാക്കുകയോ ജീവപായത്തിന് കാരണമാക്കുകയോ ഇല്ല. മനുഷ്യരാകയാൽ മന സ്സിൽ ആഗ്രഹങ്ങളും മോഹങ്ങളും ഉരുത്തിരിയും. എന്നാൽ, ഇവയൊന്നും നമ്മിൽ ആധിപത്യം സ്ഥാപിക്കാൻ ഇടവരാതിരിക്കണമെങ്കിൽ നമ്മൾ ആത്മീയതയിൽ വള രണം.
നമ്മുടെ നാഥനും രക്ഷകനുമായ യേശുക്രിസ്‌തു എല്ലാക്കാര്യങ്ങളിലും മാനവ ഗണത്തിന് മാതൃകയായിരുന്നു. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹ തപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരി ക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീ ക്ഷിക്കപ്പെട്ടവനാണ് അവൻ” (ഹെബ്രാ. 4:15). ഈ ലോകത്തിൽ അവിടുന്ന് പൂർണ്ണ മനുഷ്യനായിരുന്നു. ബലഹീനതകളെ അതിജീവിക്കുന്നതിന്, അവിടുന്ന് തനിക്ക് ലഭിച്ച ദൈവികശക്തി സ്വയം ഉപയോഗിച്ചില്ല. എന്നാൽ, പിതാവായ ദൈവത്തിൽ നിന്ന് പ്രാർത്ഥനയിലൂടെ ഇവയെ അതിജീവിക്കാനുള്ള ശക്തി സ്വീകരിച്ചു. മനു ഷ്യരായ നാം ബലഹീനതകളെ അതിജീവിക്കേണ്ടതെങ്ങനെയെന്ന് അവിടുന്ന് മനു ഷ്യാവതാര ജീവിതത്തിൽ പ്രാവർത്തികമായി കാണിച്ചു തന്നു. ഇതിൽ നമുക്ക് യേശുവിന്റെ വ്യക്തിത്വം നിറഞ്ഞു കാണാനാവും.
നമ്മുടെ ആഗ്രഹങ്ങൾ ദൈവഹിതത്തോട് ചേരുന്ന പ്രക്രിയ അതിപ്രധാനമാ ണ്. ഇത് നമ്മുടെ ശക്തി കൊണ്ട് ചെയ്യാവുന്നതിനപ്പുറമാണ്. വാസ്തവത്തിൽ ഈ പ്രക്രിയ നടക്കുന്ന സമയം നമ്മിലൊരു ബലി അർപ്പിക്കപ്പെടുകയാണ് നട ക്കുന്നത്. നമ്മുടെ ആഗ്രഹത്തെയും മോഹത്തെയും ബലികഴിക്കുന്ന, ഈ ബലി യിൽ ദൈവം പ്രസാദിക്കുന്നത് സ്വർഗ്ഗത്തിൽ നിന്ന് ദൈവദൂതനെ അയച്ച് നമ്മെ ശക്തിപ്പെടുത്തിക്കൊണ്ടാണ്. ഇത് നമ്മിൽ നടന്നു കഴിഞ്ഞാൽ കാൽവരി യാത്രയും കുരിശുമരണവും അനായാസം നേടാവുന്നതേയുള്ളൂ.
നമ്മുടെ ഇഷ്ട‌ങ്ങൾ ബലി കഴിച്ച് അവ ദൈവഹിതത്തോട് ചേർക്കുന്നതിനുള്ള കൃപയാൽ ശക്തരായി തീരേണ്ടതുണ്ട്. അങ്ങനെ യേശു പിതാവിൻ്റെ വലതു ഭാഗത്ത് നിത്യതയിൽ ഉപവിഷ്ടനായിരിക്കുന്നതു പോലെ നമുക്കും അവന്റെ വശ ങ്ങളിലിരിക്കാം. അതുവഴി നിത്യജീവന് അവകാശികളാകാം.