ഇനിയും സമയം നീട്ടിത്തന്നിരിക്കുന്നു. അനുതപിക്കു. ജീവിതശൈലിയിൽ മാറ്റമുണ്ടാകും-ഇതാണ് കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവിടുന്ന് നമ്മെ അനുതാപത്തിനായി ആഹ്വാനം ചെയ്യുന്നത്. അനുതപിക്കുക. ദൈവരാജ്യം ആസന്നമായിരിക്കുന്നു
ജോൺ പോൾ ഒന്നാമൻ മാർപാപ്പ. ഒരിക്കൽ വിവിധ രാജ്യങ്ങ ളിൽ നിന്ന് അദ്ദേഹത്തെ കാണാനായി എത്തി സെൻ്റ് പീറ്റേഴ്സ് ബസി ലിക്കയുടെ മുമ്പിൽ നിൽക്കുന്ന ജനക്കൂട്ടത്തോടു പറഞ്ഞ ഒരു സംഭാ ഷണം ഓർമ്മ വരുകയാണ്. അദ്ദേഹം പറഞ്ഞു: ശ്രദ്ധിച്ചു കേൾക്കണം. ഞാനൊരു കാര്യം പറയാം. നിങ്ങൾക്കാർക്കും ഉതപ്പു തോന്നരുത്. ജന ങ്ങൾ ആകാംഷയോടെ ശ്രദ്ധിച്ചു. ഉതപ്പു തോന്നരുതെന്ന മുന്നറിയി പ്പോടെ പിതാവ് പറയാൻ പോകുന്ന കാര്യമെന്താണ്? അദ്ദേഹം തുടർന്നു: ചിലപ്പോഴൊക്കെ പാപം ചെയ്തു പോയത് നല്ലതാണെന്നു തോന്നിപ്പോകുകയാണ്. ഇതു കേൾക്കുന്നവർക്ക് അമ്പരപ്പു തോന്നുക സ്വാഭാവികം. പക്ഷേ, ഓർക്കുക പിതാവ് പറഞ്ഞത്, പാപം ചെയ്യുന്നത് നല്ലതാണെന്നല്ല. തൻ്റെ മുൻഗാമിയായ പത്രോസ് ശ്ലീഹായെക്കുറിച്ച് അദ്ദേഹം തുടർന്നു പ്രതി പാ ദിച്ച പ്പോൾ ജോൺപോൾ ഒന്നാമൻ മാർപാപ്പയുടെ സംഭാഷണ ത്തിൽ നിറഞ്ഞു നിന്ന ദൈവസ്നേഹത്തെക്കുറി ച്ചുള്ള സന്ദേശം ജനക്കൂട്ട ത്തിന് വ്യക്തമാവുകയും ചെയ്തു.
ഒടുവിലത്തെ അത്താഴ സമയത്ത്, നിങ്ങളെല്ലാവരും എന്നെ ഉപേക്ഷിച്ചു പോകും എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യരൊക്കെ അതു നിഷേ ധിച്ചു. ഇല്ല, ഇല്ല, ഞങ്ങൾ പോവുകയില്ല എന്നൊക്കെ മറ്റു ശിഷ്യർ പറഞ്ഞപ്പോൾ ശിഷ്യ പ്രമുഖനായ പത്രോസ് പറഞ്ഞത്, ഗുരു വേ, ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഞാൻ, ഞാൻ മാത്രം അങ്ങയെ ഉപേക്ഷിച്ചു പോവുകയില്ല എന്നാണ്. കൂട്ടത്തിലുള്ള യോഹന്നാനും മത്തായിയും യാക്കോബുമൊക്കെ ഗുരു വിനെ ഉപേക്ഷിച്ചു പോയാലും ഞാൻ അങ്ങ യോടൊപ്പം അന്ത്യം വരെ, മരിക്കാൻ പോലും തയ്യാ റായി കൂടെയുണ്ടാവും എന്നു സംശയലേശമെന്യേ വ്യക്തമാക്കുകയായിരുന്നു പത്രോസ്. തീർത്തും ആത്മാർത്ഥ തയോടെ ഇങ്ങനെ പ്രഖ്യാ പനം നടത്തി മണിക്കൂറു കൾ കഴിയുന്നതിനു മുമ്പ് ആണയിട്ട് മൂന്നുപ്രാവശ്യം യേശുവിനെ പത്രോസ് തള്ളിപ്പറഞ്ഞു. ശിഷ്യരിൽ പ്രധാനി. എല്ലാവരെക്കാളും യേശുവിന്റെ സ്നേഹം നേടിയയാൾ. എപ്പോഴും ഒപ്പം നടന്നയാൾ. എന്നിട്ടും, ദൈവനാമത്തിൽ ആണ യിട്ട് കള്ളസത്യം പറയുന്നു. എന്തൊരു വലിയ പാപമാ ണത്. പിന്നീട്, ഉത്ഥാന ശേഷം പുലർകാലേ കട ലിൽ വലവീശിക്കൊണ്ടി രുന്ന ശിഷ്യരുടെ സമീപമെ ത്തി. എവിടെയാണ് വലയെറിയേണ്ടതെന്ന് നിർദ്ദേശം നല്കി, അവർക്കു ലഭിച്ച മത്സ്യത്തിൽ ചിലതെടുത്ത് ചുട്ടു പ്രഭാതഭക്ഷണമൊരുക്കി. ഒരമ്മ യെപ്പോലെ ശിഷ്യർക്കു വിളമ്പിക്കൊടുക്കവേ, യേശു പത്രോസിനോടു ചോദിച്ചു. നിനക്കെന്നോടു സ്നേഹമുണ്ടോ? ആ ചോദ്യം മൂന്നു വിധ ത്തിൽ ആവർത്തിച്ചു. ചോദ്യങ്ങൾ കേൾക്കേ പത്രോസിൻ്റെ ഹൃദയം നുറു ങ്ങി. തുടർന്നു നാം കാണുന്നത്, തൻ്റെ കുഞ്ഞാടുകളെ മേയ്ക്കാൻ യേശു പത്രോസിനെ ചുമതലപ്പെടുത്തുന്നതാണ്. പത്രോസാകുന്ന പാറമേൽ സഭയാകുന്ന പള്ളി പണിയാനുള്ള അടിസ്ഥാന ശിലയിടേണ്ട സമയം ഇതാ ണെന്നു യേശു കണ്ടു. സമയം കാത്തിരിക്കുകയായിരുന്നു കർത്താവ്. ജോൺപോൾ ഒന്നാമൻ മാർപാപ്പ പറഞ്ഞതിൻ്റെ അർത്ഥം അപ്പോ ഴാണ് ശ്രോതാക്കൾക്ക് മനസ്സിലായത്. ഒരിക്കൽ വലിയൊരു പാപം ചെയ്തുപോയതുകൊണ്ട് പിന്നീട് പത്രോസ് വിനയമുള്ളവനായിത്തീരു ന്നു. എളിയവനായി മാറുന്നു. ഒരിക്കൽ അങ്ങനെ സംഭവിച്ചു പോയത് നന്മയാക്കി മാറ്റാൻ, അതിലൂടെ എളിമയുള്ളവരായിത്തീരാൻ നാം ശ്രമി ക്കാറുണ്ടാ? ജീവിതത്തിൽ സംഭവിക്കുന്ന തകർച്ചകളെ ദൈവത്തിലേക്ക ടുക്കാനുള്ള അവസരമായി മാറ്റാൻ നാം തയ്യാറാകണം. ഒരു നാൾ കർത്താവ് പറഞ്ഞു: എല്ലാ വിധിയും പിതാവ് എന്നെ ഏല്പി ച്ചിരിക്കുകയാണ്. തുടർന്ന്, എല്ലാക്കാര്യങ്ങളിലും വിധി പ്രഖ്യാപിക്കുക യായിരുന്നോ അവിടുന്ന്? വ്യഭിചാരക്കുറ്റത്തിനു പിടിക്കപ്പെട്ട സ്ത്രീയെ കർത്താവിൻ്റെ മുൻപാകെ കൊണ്ടുവന്നു. ഇങ്ങനെയുള്ളവരെ കല്ലെ റിഞ്ഞു കൊല്ലണമെന്നാണ് നിയമം അനുശാസിക്കുന്നത്. നിയമമനുസ രിച്ചു പ്രവർത്തിക്കുക എന്നു പറഞ്ഞാൽ യേശു ക്രൂരനാകും. അവളെ വിട്ടയക്കുക എന്നു പറഞ്ഞാൽ നിയമം ലംഘിക്കുന്നവനായി മാറും. വല്ലാത്ത പരീക്ഷണഘട്ടം. ഇപ്രാവശ്യം യേശുവിനെ കെണിയിലാക്കാം എന്നു തന്നെ ഫരിസേയരും മറ്റും കണക്കുകൂട്ടി. യേശുവിന്റെ മറുപടി കേട്ടപ്പോഴോ, അവിടുത്തെ കണ്ണിൽപ്പെടാതെ ഓരോരുത്തരായി സ്ഥലം വിട്ടു. അവസാനം യേശുവും ആ സ്ത്രീയും മാത്രം അവശേഷിച്ചു. യേശു പറഞ്ഞു: വിധിക്കാനവകാശമുള്ള ഞാനും നിന്നെ വിധിക്കുന്നില്ല. മേലിൽ പാപം ചെയ്യരുത്. നമ്മുടെ കഴിഞ്ഞ കാല ജീവിതത്തെ പരിശോധിക്കുന്ന ഘട്ടത്തിൽ നമ്മോടും കർത്താവ് പറയുന്നത് അതു തന്നെയാണ്: നിന്നെ ഞാൻ വിധി ക്കുന്നില്ല. വിധിക്കുന്നില്ല എന്നു പറയുന്നതിനർത്ഥം ചെയ്തുപോയ പാപ ത്തിൻ്റെ ഗൗരവം കുറവാണെന്നോ, ഇനിയും അത് ആവർത്തിക്കുന്നതിൽ തെറ്റില്ലെന്നോ, അല്ല. കർത്താവ് വിധിക്കുന്നില്ല. എന്നിട്ട് കൂട്ടിച്ചേർക്കുന്നു. മേലിൽ പാപം ചെയ്യരുത്. എല്ലാവരും പാപം ചെയ്തവരാണ്. എല്ലാവരും അനുതപിക്കേണ്ടവ രാണ്. അനുതപിക്കുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ് യേശു നല്കുന്ന സന്ദേശം. സമയമായിരിക്കുന്നു എന്ന്. അനുതപിക്കാൻ കുറേക്കൂടി സമയം വേണമെന്നാണെങ്കിൽ അതനുവദിച്ചു തരാനും സന്ന ദ്ധനാണ് യേശു. മുന്തിരിത്തോട്ടത്തിനരുകിൽ അത്തിമരം വച്ചുപിടിപ്പിച്ച കൃഷിക്കാരൻ്റെ ഉപമയിലൂടെ അത് വ്യക്തമാക്കുന്നുണ്ട് അവിടുന്ന്. കായ്ക്കാത്ത അത്തിമരത്തെയോർത്ത് സങ്കടപ്പെടുന്ന കൃഷിക്കാരൻ, എന്നാലും വീണ്ടും അതിനവസരം കൊടുക്കുകയാണ്. ചുവടു കിളച്ച് വെള്ളവും വളവും നല്കുകയാണ്. കാത്തിരിക്കാം. അടുത്ത വർഷം കായ്ച്ചാലോ. തക്കസമയത്ത് അനുതപിക്കുന്നില്ല. എന്നാൽ, നശിപ്പിച്ചേക്കാം, വിധി ച്ചേക്കാം എന്നല്ല, കുറേക്കൂടി സമയം കൊടുക്കാം എന്നാണ്. നമുക്കതാ വശ്യമാണെന്ന് അവിടുന്ന് കണ്ടിരിക്കുന്നു. ഇനിയും സമയം നീട്ടിത്തന്നി രിക്കുന്നു. അനുതപിക്കൂ, ജീവിതശൈലിയിൽ മാറ്റമുണ്ടാകും-ഇതാണ് കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവി ടുന്ന് നമ്മെ അനുതാപത്തിനായി ആഹ്വാനം ചെയ്യുന്നത്. അനുതപിക്കുക. ദൈവരാജ്യം ആസന്നമായിരിക്കുന്നു