

മനുഷ്യന്റെയുള്ളിൽ വേരുറച്ചു കിടന്ന ഇല്ലാ യ്മകളെക്കുറിച്ചുള്ള ധാരണയും ചിന്തയും ലോക ത്തിലെ ഏതൊരു വസ്തു മുഖേനയും പിഴുതു മാറ്റാനാവില്ല. യേശുവിനെക്കുറിച്ചുള്ള ചിന്തയിലൂ ടെയും യേശു സാന്നിധ്യത്തിലൂടെയുമാണ് ആ ചിന്തയും ധാരണയും അവസാനിക്കുന്നത്. ഇല്ലാ യകളെക്കുറിച്ചുള്ള അസ്വസ്ഥതകളും വേദനകളും എന്നുള്ളിൽ യേശു വന്നു വസിക്കണം എന്ന ആഗ്ര ഹമാക്കി മാറ്റാൻ കഴിഞ്ഞാൽ, രണ്ടായിരം വർഷം മുമ്പ് ഒരു സാധു സ്ത്രീ വിരിച്ചിട്ട കീറത്തുണിയി ലേക്ക് എന്നതുപോലെ യേശു നമ്മുടെ പ്രശ്നങ്ങ ളിൽ വന്നു പിറക്കും. ദൈവം തന്റെ സ്നേഹത്തെക്കുറിച്ച് നേരിട്ടും പ്രവാചകരിലൂടെയും ഒട്ടേറെ വചനങ്ങളിലൂടെ നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്. ഏവർക്കും സുപരിചിതമായ ഒരു വചനമാണ്, “പെറ്റമ്മ മറ ന്നാലും ഞാൻ നിന്നെ മറക്കുകയില്ല” (ഏശയ്യ. 49:15). ദൈവത്തിന്റെ സ്നേഹം ഏതു ഭാര്യാ ഭർതൃ ബന്ധത്തേക്കാളും ദൃഢമാണെന്ന് ഹോസിയാ പ്രവാചകന്റെയും, അത് എല്ലാ സുഹൃത് ബന്ധങ്ങ ളെയും അതിശയിപ്പിക്കുന്ന സനേഹമാണെന്നു ജെറെമിയാ പ്രവാചകൻ്റെയും പുസ്തകങ്ങളിൽ കാണാം. നമുക്കുവേണ്ടി ജീവൻ ഹോമിച്ച യേശു നമ്മുടെ മുമ്പിൽ തന്നെയുണ്ട്
നിരന്തരമായി നാം ശ്രമി ച്ചിട്ടും കഴിയാത്തത്. സഹോദരങ്ങൾക്കും സ്നേഹിതർക്കും തരാൻ കഴിയാത്തത് യേശുവിൽ നിന്ന് സ്വീകരിക്കാൻ നമുക്ക് കഴിയും. ജെറെമിയാ പറഞ്ഞു: എന്റെ ജനം രണ്ടു പാപം ചെയ്തിരിക്കു ന്നു. ജീവന്റെ ഉറവിടമായ എന്നെ അവർ തള്ളിക്കള ഞ്ഞിരിക്കുന്നു. എന്നിട്ട് തങ്ങൾക്കുവേണ്ടി പൊട്ടക്കി ണറുകൾ കുഴിക്കുന്നു. വെള്ളമില്ലാത്ത കിണറിൽ നിന്ന് വെള്ളം കോരാൻ ശ്രമിക്കുന്നതു പോലെ നമ്മ ളിൽ പലരും, മറ്റുള്ളവരിൽ നിന്ന് അവർക്കു തരാൻ കഴി യാത്തത് പ്രതീക്ഷിക്കുന്നു. കിട്ടാതാകുമ്പോൾ അവരെ പഴിച്ച്, കുറ്റം വിധിച്ച്, പിറു പിറുത്ത് കഴിഞ്ഞു കൂടുന്നു.
കാൽവരിമലയിൽ രണ്ടു കള്ളന്മാരുടെ മധ്യേ യേശു കിടക്കുന്നു. അവിടുത്തേക്ക് ഓശാന പാടിയവരെല്ലാം അവനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞു. ഏവ രാലും പരിത്യജിക്കപ്പെട്ടവ നായി. ശിഷ്യന്മാർ ഓടിയൊ ളിച്ചു. ഇന്ന് മറ്റുള്ളവരിൽ നിന്ന്, വ്യക്തിബന്ധങ്ങളിൽ നിന്ന് നാം അനുഭവിക്കുന്ന തിനേക്കാൾ നൂറിരട്ടി വലു പ്പമുള്ള വേദനയാണ് യേശു വിന്റെത്. വ്യക്തിബന്ധങ്ങളുടെ തകർച്ചയുടെ വേദിയാണ് ആ കാൽവരിമല വ്യക്തിബന്ധങ്ങളിൽ നമുക്കു നഷ്ടപ്പെട്ടതു മുഴുവൻ യേശുവിൽ നിന്ന് സ്വീകരിക്കാൻ കഴിയും. ആര് യേശുവിനെ സ്വന്തമാക്കുന്നുവോ, ലോകത്തിന് തരാൻ കഴിയാത്ത സ്നേഹം മുഴുവൻ അവൻ സ്വന്തമാക്കും. വ്യക്തിബന്ധങ്ങൾക്ക് ഇടയ്ക്കിടെ ഉലച്ചിലേൽക്കും. കടുത്ത സ്നേഹ ബന്ധത്തിലാണെന്ന് പുറമേക്കു തോന്നി പ്പിക്കുന്ന കുടുംബങ്ങളിൽപ്പോലും അസ്വസ്ഥതകൾ നിറഞ്ഞു നിൽപ്പു ണ്ടാകും. ഉള്ളിന്റെയുള്ളിൽ, പരാതികൾ, പരിഭവങ്ങൾ.
ഒരു ഭാര്യയും ഭർത്താവും ഒരിക്കൽ എൻ്റെയടുത്തെത്തി. ഞാൻ സ്ത്രീയോടു ചോദിച്ചു: വല്ല സങ്കടമോ പരാതിയോ ആണോ? സ്ത്രീ പറഞ്ഞു: എനിക്ക് സങ്കടവുമില്ല, പരാതിയുമില്ല. പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ല. ഞാൻ ഭർത്താവിനോട് വിവരം തിരക്കി. അയാൾ തുറന്നടിച്ചു: ഇവളെ ക്കൊണ്ടു ഞാൻ മടുത്തു. അപ്പോൾ ഭാര്യയ്ക്കും വാശിയായി. അങ്ങനെയാ ണെങ്കിൽ എനിക്ക് രണ്ടു ദിവസം മുഴുവൻ പറയാൻ കാര്യങ്ങളുണ്ട്. രണ്ടു ദിവസമല്ല, കൊല്ലങ്ങളോളം പറയുവാനുള്ള പരാതികളുണ്ടാകും പലരുടെയും കൈവശം. ഏതു ബന്ധത്തിലുമുണ്ടാകും പരാതികളുടെ ഘോഷയാത്രകൾ.
ഇവിടെയാണ് നാമോർക്കേണ്ടത്, സർവ്വ പരാതികളും പരിഹരിച്ച് സൗഖ്യം തരുന്ന യേശുവിനെ. ബന്ധത്തകർച്ചകളിൽ നാം യേശുവിനോട് രമ്യപ്പെടാൻ തയ്യാറാവുക. പരസ്പരം രമ്യപ്പെടാൻ ശ്രമിച്ച് തോറ്റു പോയവരാണ് നാം, മുമ്പ്. ഇപ്പോൾ യേശുവിനോട് രമ്യപ്പെടുന്നു. അപ്പോൾ നമുക്ക് പരസ്പരം രമ്യപ്പെടാൻ കഴിയുന്നു. വ്യക്തികൾക്കു തരാൻ കഴിയാത്തത്-മാതാപിതാ ക്കൾക്ക്, മക്കൾക്ക്, ഭാര്യയ്ക്ക്, ഭർത്താവിന്, സഹോദരങ്ങൾക്ക് തരാൻ കഴി യാത്തത്-നമുക്ക് യേശുവിൽ നിന്നു സ്വീകരിക്കാം.
