നന്തമായ നന്മയും സ്നേഹവുമായ ദൈവം, മനുഷ്യനെക്കുറിച്ച് വ്യക്തമായ പദ്ധ തിയുള്ള ദൈവം ജെറമിയ പ്രവാചകനിലൂടെ അരുളിച്ചെയ്യുന്നു: എനിക്ക് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭകരമായ ഭാവിയും പ്രത്യാശ നിറഞ്ഞ ജീവിതവും നല്‌കുവാനുള്ള പദ്ധതി. നിങ്ങൾ അന്വേഷിച്ചു കണ്ടെത്തും; നിങ്ങളുടെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കുകയും നഷ് ടപ്പെട്ടു പോയത് തിരിച്ചു തരുകയും ചെയ്യും. യോഹന്നാന്റെ സുവിശേഷ ത്തിൽ പത്താം അദ്ധ്യായ ത്തിൽ പത്താം തിരുവചന ത്തിൽ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ്: നിങ്ങൾക്ക് ജീവൻ നല്കുവാനും അത് സമൃദ്ധമായി നല്‌കുവാനു മാണ് ഞാൻ വന്നിരിക്കു ന്നത്.
നമുക്ക് ശാരീരിക സൗഖ്യം തരുവാനും നമ്മുടെ ഭൗതിക ജീവിതം പുനരുദ്ധരിക്കുവാനും മാത്ര മല്ല യേശു വന്നിരിക്കുന്നത്. രോഗശാന്തി ലഭിക്കണം എന്നുള്ളത് രോഗികളായിരി ക്കുന്ന എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ, ദിവസം മുഴുവൻ, ഉറക്ക ത്തിൽപ്പോലും സമാധാനമി ല്ലായ്മ‌യുടെ, അസ്വസ്ഥത യുടെ വ്യഥ അനുഭവിക്കുന്ന മനുഷ്യരുണ്ട്. അവരാണ് ശാരീരികരോഗം ബാധിച്ചവ രേക്കാൾ ഭൂമിയിൽ കൂടു തൽ. ആ ദുഃഖവും മനോ പീഡയും നീക്കിക്കളയുവാ നാണ് ദൈവം ഏറെ ആഗ്ര ഹിക്കുക. വെളിപാടിന്റെ പുസ്ത‌കത്തിൽ ഇരുപ ത്തൊന്നാം അദ്ധ്യായ ത്തിൽ നാം വായിക്കുന്നു: സ്വർഗ്ഗത്തിൽ നിന്ന് ദൈവം അരുളിച്ചെയ്യുന്നു. ഇതാ, ഞാൻ സകലവും നവീകരിക്കുന്നു മനുഷ്യൻ്റെ മനോദുഃഖങ്ങൾ മാറ്റിക്കളഞ്ഞ്, സഹോദരരും അയൽക്കാരും സമൂഹവുമായി മനുഷ്യൻ നല്ല ബന്ധം പുലർത്തു വാനും, ആ സ്നേഹത്തിൽ വളർന്നു കാണുവാനും ദൈവം ആഗ്ര ഹിക്കുന്നു. ഇതാ, ഞാൻ സകലവും നവീകരിക്കുന്നു. ദൈവസ്നേ ഹത്തിലും സഹോദര സ്നേഹത്തിലും നിലനിൽക്കുവാനും വളരു വാനും തടസമായി നിൽക്കുന്ന സ്വാർത്ഥ ബന്ധനങ്ങൾ എല്ലാ മനു ഷ്യരിലുമുണ്ടാകും. ദുരാസക്തിയുടെ, വെറുപ്പിൻ്റെയും വിദ്വേഷത്തി ൻ്റെയും, ക്ലേച്ഛമായ ചില താത്‌പര്യങ്ങളുടെ -ഈ ബന്ധനങ്ങളിൽ നിന്നെല്ലാം മനുഷ്യനെ മോചിപ്പിക്കുവാനാണ് ദൈവം ആഗ്രഹിക്കു ന്നത്.
താൻ ആരാകുന്നുവെന്ന് വ്യക്തമായി വേദപുസ്‌തകത്തിൽ ദൈവം വെളിപ്പെടുത്തുന്നുണ്ട്: ഞാൻ സ്നേഹമാകുന്നു. ആ സ്നേഹത്തിൽ നിന്നാണ് മനുഷ്യൻ സൃഷ്‌ടിക്കപ്പെട്ടത്. ആ മനുഷ്യനെ നവീകരിക്കു ന്നതിനാണ് നാടെങ്ങും വചനപ്രഘോഷണ ശുശ്രൂഷകൾ ദൈവം ഒരുക്കുന്നത്. ഏതാനും വർഷം മുമ്പു വരെ നമ്മുടെ ഭാവന യിൽപ്പോലും എത്തിപ്പെടാത്ത കാര്യങ്ങളാണ് ഈ കാലഘട്ടത്തിൽ അവിടുത്തെ വചനം നമ്മിലേക്കെത്തുന്നതിനു വേണ്ടി ദൈവം ക്രമീ കരിച്ചിട്ടുള്ളത്.
യേശു പറയുന്നു: നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്‌തത്‌. എന്തിനാണ് ഇങ്ങനെ യൊരു തെരഞ്ഞെടുപ്പ്? അവിടുന്ന് വ്യക്തമാക്കുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും, നിങ്ങളുടെ ഫലം നിലനിൽക്കുന്ന തിനുമായി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. എന്റെ പിതാവ് എന്നെ അയച്ചതു പോലെ ഞാൻ നിങ്ങളെയും അയയ്ക്കുന്നു.
ഉത്ഥാനം ചെയ്യപ്പെട്ട യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം പറഞ്ഞത്, നിങ്ങൾക്ക് സമാധാനം എന്നാണ്. അവിടുന്ന് നമുക്ക് സമാധാനവും ആന്തരിക സൗഖ്യവും ദൈവസ്നേഹവും പരിശുദ്ധാ ത്മാവിൻ്റെ അഭിഷേകവും നല്‌കും. എന്നിട്ടു പറയുന്നത്, നിങ്ങൾ നിങ്ങൾക്കു വേണ്ടി ജീവിച്ചാൽപ്പോരാ എന്നാണ്.
യേശു, അവിടുത്തേക്കു വേണ്ടി ജീവിക്കുകയോ മരിക്കുകയോ ചെയ്‌തില്ല. അവിടുന്ന് പിതാവിൻ്റെ ഹിതമനുസരിച്ച് നമുക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്‌തു. നമ്മളും ആ വഴി പിന്തുടർന്ന് ലോകത്തിൻ്റെ രക്ഷയ്ക്കുവേണ്ടി ജീവിച്ച്, ദൈവരാജ്യത്തിലെ നമ്മുടെ മേന്മ വർദ്ധിപ്പിക്കേണ്ടതുണ്ട്.