കുരിശിലേറിയ യേശുവിലൂടെ ദൈവം ലോകത്തോട് വലി യൊരു പ്രഖ്യാപനം നടത്തി. മനുഷ്യവർഗ്ഗത്തി ൻ്യാകെ പാപകട ങ്ങൾ മോചിച്ചിരിക്കുന്നു. ഇളച്ചു തന്നിരിക്കുന്നു. യേശുവിൻ്റെ കുരിശിലെ ഈ പ്രഖ്യാപനത്തിൽ നമുക്ക് വിശ്വാസമുണ്ടെ ങ്കിൽ ഈ വിശ്വാസത്തെ നാം പ്രകടിപ്പിക്കണം. എങ്ങനെ? ഞാനുമൊരു പാപിയാണെന്നും, എനിക്കും കടമുണ്ടെ ന്നും, എൻ്റെ കടവും ഇളച്ചു തരണമെന്നും ഏറ്റുപറയണം.
പാപമോചനവും നീതീകരണവും രക്ഷയുമെല്ലാം നമുക്കുറപ്പാകു ന്നത് യേശുവിലൂടെയാണ്. പാപം ഏറ്റെടുത്ത് ഇല്ലാതാക്കുന്നവനായ യേശു നമ്മിൽ നിന്ന് ഒന്നും പിടിച്ചു പറിച്ചെടുക്കുന്നില്ല. ഏറ്റെടുക്കുന്നതേ ഉള്ളൂ, സന്തോഷത്തോടെ ഏല്പിച്ചു കൊടുത്താൽ. എന്നിലെ പാപം യേശു ഏറ്റെടുക്കണമെങ്കിൽ ഞാൻ സന്തോഷത്തോടെ അതേല്പിച്ചു കൊടുക്കേണ്ടതുണ്ട്. പാപമെന്നു പറഞ്ഞാൽ എൻ്റെ അസ്തിത്വമില്ലായ്മമ യാണ്; എന്നിലെ യേശുവില്ലായ്മയാണ്. വെളിച്ചമില്ലായ്മയെ ഇരുട്ടായി നമുക്ക് അനുഭവപ്പെടുന്നതു പോലെയാണത്. സന്തോഷമില്ലായ്മയായി, ധൈര്യമില്ലായ്മ്മയായി തിന്മയോടും അശുദ്ധിയോടുമുള്ള ആസക്തിയായി, ദുർമ്മോഹമായി, കലഹമായി, ദ്രോഹമായി ഇതൊക്കെ എന്നിൽ പാപം -ഇരുട്ട്-ഉണ്ട് എന്നുള്ളതിൻ്റെ ലക്ഷണവും അടയാളവുമാണ്. എന്നിൽ ഇരുട്ടുണ്ട് എന്നു പറയുമ്പോൾ എന്നിൽ പ്രകാശമായവൻ ഇല്ല എന്നർത്ഥം. അവൻ്റെ ആത്മാവ് എൻ്റെ അസ്തിത്വത്തിൽ, ആന്തരികത് യിൽ വന്നിട്ടില്ല; പ്രവർത്തനക്ഷമമായിട്ടില്ല. എന്നിലെ ഇല്ലായ്മയുടെ വൈകൃതരൂപത്തെ, ദുരാശകളും ദുർമ്മോഹങ്ങളും നിറഞ്ഞു കലുഷിത മായ പഴയ മനുഷ്യനെ ഞാൻ ഏല്പിച്ചു കൊടുക്കാൻ തയ്യാറായാൽ യേശു ഏറ്റെടുക്കും. ഈ ഏല്പിച്ചു കൊടുക്കലാണ് കുമ്പസാരം. ഇതൊരു വിശ്വാസത്തിന്റെ പ്രകടനമാണ്; യേശുവിന് ഏല്പിച്ചു കൊടുത്താൽ യേശു ഏറ്റെടുക്കുമെന്ന എന്റെ വിശ്വാസത്തിന്റെ സജീവത്തായ പ്രകടനം. വിശ്വാസം ജീവനുള്ളതാകു ന്നതെപ്പോഴാണ്? വിശ്വാസം പ്രകടിതമാകുമ്പോഴാണ് ജീവനുള്ള താ വന്നത്.
“വിശ്വാസമുണ്ടെന്നു പറയു കയും പ്രവൃത്തി ഇല്ലാതിരി ക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാ സത്തിന് അവനെ രക്ഷിക്കാൻ കഴി യുമോ?” (യാക്കോ.2:14). വിശ്വാസം വഴി കൃപ വരുന്നത് വിശ്വാസം പ്രകട മാക്കുമ്പോഴാണ്. വിശ്വാസം പ്രകടമാക്കുമ്പോൾ നാം നമ്മുടെ ആത്മാവിൻ്റെ കണ്ണു തുറക്കുകയാണ്; ആത്മാവിന്റെ കവാടം തുറ ക്കുകയാണ്. ഇല്ലായ്മ കൊണ്ട് ഞെരുങ്ങുന്ന ഹൃദ യത്തെ നാം തുറക്കുകയും നമ്മിലേക്കു വരേണ്ടവൻ വരുകയും ചെയ്യുമ്പോഴാണ് നമ്മിലെ ഞെരുക്കം അവ സാനിക്കുന്നതും, നമുക്ക് അസ്തിത്വമുണ്ടാകുന്നതും. അങ്ങനെ ഇല്ലായ്മയെ തുറ ക്കലാണ് നമ്മുടെ വിശ്വാസ ത്തിന്റെ പ്രകടമായ ഏറ്റുപ റച്ചിൽ, അങ്ങനെ ഏറ്റുപറ യുമ്പോൾ ഇവിടെ ഒരു വലിയ സത്യം നടക്കുന്നു. നമ്മിലെ പാപത്തെ, പഴയ മനുഷ്യനെ തിരിച്ചറിഞ്ഞ് നാം യേശുവിന് ഏല്പിച്ചു കൊടുക്കുന്നു. യേശു തന്റെ കുരിശിലേക്ക് അതേറ്റെടു ക്കുന്നു. നമുക്ക് ഉത്ഥാന ത്തിന്റെ മഹത്വമുള്ള ഒരു പുതിയ വ്യക്തിത്വത്തെ അവിടുന്നു തരുന്നു. യേശു തന്നെ പുതിയ മനുഷ്യ നായി നമ്മുടെ ആത്മാവിൽ വന്ന് പ്രവർത്തനക്ഷമമാവു ന്നു. അതുകൊണ്ടാണ് പൗലോസ്ശ്ലീഹ പറഞ്ഞത്, എന്നിൽ ജീവിക്കുന്നത് ഞാനല്ല, യേശു എന്നിൽ ജീവിക്കുന്നു. എന്ന്. യേശു നമ്മിലെ പഴയ മനുഷ്യനെ ഏറ്റെടുക്കുമെന്നും അവി ടുന്നു തന്നെ നമ്മിൽ പുതിയ മനുഷ്യനായി വരു മെന്നുള്ള വിശ്വാസത്തിന്റെ ഒരടയാളവും വെളിപ്പെടു ത്തലും പ്രകടനവുമൊക്കെ യാണത്. അപ്പോൾ, അടിസ്ഥാനമായി നിൽക്കുന്നത് വിശ്വാസം തന്നെ കുരിശിലേറിയ യേശുവിലൂടെ ദൈവം ലോകത്തോട് വലിയൊരു പ്രഖ്യാപനം നടത്തി. മനുഷ്യവർഗ്ഗത്തിന്റെയാകെ പാപകടങ്ങൾ മോചി ച്ചിരിക്കുന്നു. ഇളച്ചു തന്നിരിക്കുന്നു. യേശുവിന്റെ കുരിശിലെ ഈ പ്രഖ്യാ പനത്തിൽ നമുക്ക് വിശ്വാസമുണ്ടെങ്കിൽ ഈ വിശ്വാസത്തെ നാം പ്രക ടിപ്പിക്കണം. എങ്ങനെ? ഞാനുമൊരു പാപിയാണെന്നും, എനിക്കും കട മുണ്ടെന്നും, എൻ്റെ കടവും ഇളച്ചു തരണമെന്നും ഏറ്റുപറയണം. പാപി യുടെ കടങ്ങളെല്ലാം സൗജന്യമായി ഇളച്ചു തന്നിരിക്കുന്നു എന്നത് സുവിശേഷത്തിലെ ഏറ്റവും വലിയ സന്തോഷവാർത്തയാണ്. കർത്താവ് നമുക്ക് സുവിശേഷത്തിലൂടെ തൻ്റെ രക്തത്തിലൊപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക് തരികയാണ്. ഈ ചെക്കിൽ വിശ്വാസമുണ്ടെങ്കിൽ നമ്മുടെ കടമെത്ര യാണെന്നു വച്ചാൽ അതിലെഴുതുക. അങ്ങനെ പുരിപ്പിച്ച ചെക്ക് യേശു വിനു പകരം നിൽക്കുന്ന സഭയുടെ കൗണ്ടറിൽ കൊടുക്കുന്നു. അവിടെ നിന്ന് യേശുവിന്റെ വചനത്തിലൂടെ നമ്മുടെ പാപം മോചിക്കപ്പെട്ടിരി ക്കുന്നു എന്ന സ്ഥിരീകരണം നമുക്ക് ലഭിക്കുന്നു. നമ്മുടെ പാപകടത്തെ ഇളച്ചു തരുന്ന കാര്യത്തിൽ ദൈവമായ കർത്താവ് എത്ര വലിയൊരു ഔദാര്യമാണ് നമുക്ക് ചെയ്തു തരുന്നത്? നീ എഴുതി എടുത്തു കൊള്ളുക; നീ വിധിച്ചു കൊള്ളുക. നിനക്ക് എന്തുമാത്രം കടമുണ്ടെന്ന് നിനക്കറിയാവുന്നതുപോലെ നീ എഴുതിക്കൊള്ളുക. അപ്പോൾ, നമുക്ക് കൂടുതൽ കടമുണ്ടെങ്കിൽ നാം കൂടുതലെഴുതും, പാപം പെരുകുന്നിടത്ത് പാപമോചനവും പെരുകും. കൂടുതൽ ആഴ ത്തിൽ നാം നമ്മെക്കാണുകയും കൂടുതൽ കടം നമുക്കു ബോദ്ധ്യപ്പെ ടുകയും ചെയ്യുമ്പോൾ, അതിലൂടെ കൂടുതൽ ഇളച്ചു കിട്ടാനിടയാകുന്നു. വിശ്വാസത്തിന്റെ ശക്തമായ പ്രകടനമാണ് കുമ്പസാരം. കുമ്പസാരത്തി ലൂടെ ദൈവം തരുന്ന പാപമോചനത്തിലുള്ള വിശ്വാസം ഞാൻ പ്രകട മാക്കുന്നു. അവിടുന്ന് കളം ഇളച്ചു തന്നു എന്ന സത്യത്തെ ഞാൻ അംഗീ കരിച്ച് ഏറ്റുപറയുന്നു. പിതാവ് എന്നെ അയച്ചതുപോലെ ഞാൻ നിങ്ങളെയും അയയ്ക്ക ന്നു. താൻ ചെയ്തതെല്ലാം ചെയ്യുവാൻ, തൻ്റെ തുടർച്ചയാകുവാൻ ശിഷ്യ ന്മാരെ അടിസ്ഥാനമാക്കി യേശു സഭയ്ക്ക് രൂപം കൊടുത്തു. അങ്ങനെ സഭയ്ക്ക് അടിസ്ഥാനമായി. പാപമോചനം വഴിയുള്ള രക്ഷ മനുഷ്യ വർഗ്ഗത്തിന് കൊടുക്കുന്നതിനു വേണ്ടിയാണ് പിതാവ് യേശുവിനെ അയ ച്ചത്. കർത്താവ് പറയുന്നത്, എൻ്റെ ചരിത്രപരമായ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കുന്നു. ആ ദൗത്യം എൻ്റെ അനുഗാമികളായ നിങ്ങളെ ഏല്പിച്ചിരിക്കുന്നു; സഭയെ ഞാൻ ഏല്പ്പിച്ചിരിക്കുന്നു. അതു കൊണ്ട് എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു, എന്നാണ്. തുടർന്നു പറഞ്ഞു: നിങ്ങൾ പരിശുദ്ധാര വിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധി ക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും. എന്നു പറഞ്ഞാൽ, നശു പിതാവിൽ നിന്നേറ്റുവാങ്ങിയ ഈ അധികാരവും ശുശ്രൂഷയും അതേ പടി തന്റെ സഭയ്ക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. അപ്പോൾ സഭയിലാണ് പാപമോചനം. ഇതിന്, ലൂക്ക 5-ലെ യേശുവിൻ്റെ പ്രവൃത്തി തെളിവാണ്. ജനക്കൂട്ടം മൂലം അവിടുത്തെ സമീപമെത്തിക്കാൻ കഴിയാതെ പോയ തളർവാത രോഗിയെ ആളുകൾ കെട്ടിടത്തിൻ്റെ മേൽക്കുരയിലൂടെ യേശു വിന്റെ അടുത്തെത്തിക്കുന്നു. അടുത്ത വാക്യം ശ്രദ്ധേയമാണ്. അവ രുടെ വിശ്വാസം കണ്ടുകൊണ്ട് അവൻ പറഞ്ഞു: മനുഷ്യാ, നിന്റെ പാപ ങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. തളർവാത രോഗിയെ കൊണ്ടുചെന്നവ രുടെ വിശ്വാസം കൂടി പരിഗണിച്ചാണ് യേശു അയാൾക്ക് പാപമോചനം നല്കിയത്. സഭയുടെ വിശ്വാസം, സഭയിലാകുന്ന ഒരാൾക്ക് പാപമോ ചനമായിത്തീരുന്നു. രോഗസൗഖ്യം തേടിയാണ് തളർവാതരോഗി എത്തി യതെങ്കിലും യേശു അവൻ്റെ പാപം മോചിക്കുകയാണ്. ഭൂമിയിൽ പാപം മോചിക്കുവാൻ ആർക്കാണധികാരം? മനുഷ്യനായി പിറന്ന ദൈവപുത്രന്. ഈ അധികാരം അവിടുന്ന് അപ്പസ്തോലന്മാരെ ഏല്പിച്ചു. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവ രോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കു ന്നുവോ അത് ബന്ധിക്കപ്പെട്ടിരിക്കും. പിതാവ് ഏല്പിച്ച അധികാരം യേശു സഭയ്ക്ക് കൈമാറിയിരിക്കു കയാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ടാവും; നിങ്ങളിലൂടെയാവും ഞാനിത് നിർവ്വഹിക്കുക.