നന്ദി പറഞ്ഞു സ്‌തുതിക്കുക അത്ഭുതങ്ങൾ കാണാം

നാല് അദ്ധ്യായങ്ങളുള്ള യോനായുടെ പുസിതക ത്തിലെ മൂന്നാം അദ്ധ്യായം ആകെ നന്ദി പ്രാർത്ഥനയാ ണ്. നന്ദി പ്രാർത്ഥന പൂർത്തിയായപ്പോഴേക്കും തിമിംഗലം അവനെ ഛർദ്ദിച്ച് പുറത്തിട്ടു. ഒരു നന്ദി പ്രാർത്ഥന യോനായെ രക്ഷിച്ചു. പൗലോസും സീലാസും തട വറയിൽ കിടന്നു കീർത്തനം പാടി ദൈവത്തെ സ്തുതിച്ചു കാരാഗൃഹവാതിലുകൾ തുറക്കപ്പെട്ടു. ചങ്ങലകൾ അഴിഞ്ഞു വീണു.

ഒരു ദിവസം ഒരു കുട്ടിയോട് ചോദിച്ചു. നിനക്ക് ആരോടാണ് കൂടുതൽ ഇഷ്‌ടം. അവൻ ഉടനടി മറു പടി തന്നു. എന്നോടു തന്നെ. ഞാൻ അവനെ സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു. അതുകഴി ഞ്ഞാലോ? ഇക്കുറി അവൻ ഇത്തിരി ആലോചിച്ചു. പിന്നെപ്പറഞ്ഞു. എന്നെത്തന്നെയാണ്. നമ്മിലെല്ലാം സ്വാർത്ഥതയുണ്ട്. അതു നമ്മിൽ വളരുന്ന ഒന്നാണ്. ഇതെല്ലാം ഞാൻ ഉണ്ടാക്കിയതാണ്. അതിൽ തൊടു മ്പോൾ എന്നെ തൊടുന്നതു പോലെ തോന്നും. ഞാൻ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഉണ്ടാക്കിയത് ഈ ചിന്ത എല്ലാവരിലും വളരുന്ന ഒന്നാണ്.
10 കുഷ്ഠരോഗികളെ ഈശോ സുഖപ്പെടു ത്തുന്ന സംഭവം സുവിശേഷത്തിൽ നാം വായി ക്കുന്നു. പത്തുപേരെയും ഈശോ അനുഗ്രഹിച്ചു. പത്തുപേരും സുഖം പ്രാപിച്ചു. ഒരാൾ മാത്രം നന്ദി പറയുവാൻ ഈശോയെ തേടിവന്നു. അപ്പോൾ ഈശോ ചോദിച്ചു: ബാക്കി ഒമ്പതുപേർ എവിടെ? ഈശോ തിരക്കിയ ഒമ്പതുപേരും ആ ആളും തമ്മി ലുള്ള വ്യത്യാസം എന്താണ്? എല്ലാവർക്കും സൗഖ്യം കിട്ടി. ഒരാൾക്ക് ഒന്നു കൂടി കിട്ടി. അയാൾക്ക് ദൈവവുമായി ബന്ധമുണ്ടായി.
ജീവിതത്തിലെ നന്മകളെ ദൈവം തന്ന അനുഗ്രഹമായി കണ്ട് ദൈവ ത്തിന് നന്ദി പറയുമ്പോൾ ദൈവവുമായി നല്ല ബന്ധ ത്തിലെത്തുന്നു. ദൈവമേ, അവിടുന്നു തന്ന കഴിവും ദാനവുമാണ് ഇതെല്ലാം എന്നു പറയുമ്പോൾ ദൈവ വുമായി നാം കൂടുതൽ അടുപ്പത്തിലാകുന്നു.
പ്രാർത്ഥനയിലെ പ്രധാ നഘടകം നന്ദി പറയലാ വണം. സുവിശേഷത്തിൽ ഈശോ അപ്പം വർദ്ധിപ്പ് ക്കുന്ന ഒരു സംഭവം വിവരി ക്കുന്നുണ്ട്. ഒരവസരത്തിൽ 5000 പേർക്കു ഇങ്ങനെ ഭക്ഷണം നല്‌കി. ജനാവ ലിക്കു ഭക്ഷണം കൊടുക്കു വാൻ ശിഷ്യരോട് പറഞ്ഞു. ത്തും അവർ ശേഖരിച്ചിട്ട് ലഭിച്ചത് അഞ്ച് അപ്പവും രണ്ടുമിനു മാണ്. കഴിക്കാനുള്ളത് പതി നായിരം പേരോളം വരും. ഒരിക്കലും തികയില്ല. തങ്ങൾ ശേഖരിച്ചത് അവർ യേശുവിന് കൊടുത്തു. യേശു അവ ഉയർത്തി പിതാവിന് നന്ദിയും സ്‌തുതിയും അർപ്പിച്ചു. ശിഷ്യർ ഈശോയ്ക്കു കൊടുത്തത് അഞ്ചപ്പവും രണ്ടുമീനും. ഭക്ഷിച്ചതോ അയ്യായിരം പുരുഷന്മാർ. സ്ത്രീകളും കുട്ടികളും വേറെ. നന്ദിപ്രാർത്ഥനയി ലൂടെ ഇവിടെ ഭൗതിക വർദ്ധനയാണുണ്ടായത്.
ഈശോ ലാസറിനെ ഉയിർപ്പിച്ച സംഭവം നമുക്ക റിയാം. കല്ലറയുടെ അടു ത്തു വന്നു ഈശോ പറ യുന്നു: പിതാവേ, അങ്ങ് എന്റെ പ്രാർത്ഥന ശ്രവിച്ചു തിനാൽ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു (യോഹ 11:41). തുടർന്ന് അവിടുന്നു പറ യുന്നു. ലാസറേ പുറത്തു വരിക. ലാസറിന്റെ അഴുകിയ ശരീരത്തെ ആ നന്ദി പ്രാർത്ഥന രൂപാന്തര പ്പെടുത്തി. ലാസറിൽ ഉണ്ടാ യത് ഒരു ഗുണപരമായ മാറ്റ മാണ്.
യോനായോട് ദൈവം നിനവെയിലേക്കു പോകാൻ നിർദ്ദേശിച്ചു. അവനാകട്ടെ, നേരെ എതിർദിശയിലുള്ള താർഷീസിലേക്കു കപ്പൽ കയറി. കടലിൽ കൊടുങ്കാറ്റുണ്ടായി. അതിനു കാരണമായവനെ കണ്ടു പിടിക്കുവാൻ കപ്പലുകാർ നറുക്കിട്ടു. യോനാക്കു നറുക്കു വീണു. അവർ യോനായെ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു. മൂന്നു ദിവസം യോന തിമിം ഗലത്തിനുള്ളിലായിരുന്നു. അവിടെക്കിടന്ന് അവൻ നന്ദി പറഞ്ഞ് പ്രാർത്ഥിച്ചു. നാല് അദ്ധ്യായങ്ങളുള്ള യോനായുടെ പുസ്‌തകത്തിലെ മൂന്നാം അദ്ധ്യായം ആകെ നന്ദി പ്രാർത്ഥനയാണ്. നന്ദി പ്രാർത്ഥന പൂർത്തിയായപ്പോഴേക്കും തിമിംഗലം അവനെ ഛർദ്ദിച്ച് പുറത്തിട്ടു. ഒരു നന്ദി പ്രാർത്ഥന യോനായെ രക്ഷിച്ചു. പൗലോസും സീലാസും തടവറയിൽ കിടന്നു കീർത്തനം പാടി ദൈവത്തെ സ്‌തുതിച്ചപ്പോൾ (അപ്പ. 16:25) കാരാഗൃഹവാതിലുകൾ തുറക്ക പ്പെട്ടു. ചങ്ങലകൾ അഴിഞ്ഞു വീണു.
യഹോഷാഫാത്ത് രാജാവ് യൂദായിൽ ഭരണം നടത്തുന്ന കാലം (2ദിന 20:1-23) മൊവാബ്യരും അമ്മോന്യരും മേമുന്യരും ചേർന്നു രാജാവിനെതിരെ യുദ്ധത്തിനു വന്നു. ഏദോയിൽ നിന്നും ഒരു സൈന്യമായാണ് അവർ വന്നത്. അവർ എൽഗേദിയിൽ എത്തി. രാജാവ് ആകെ ഭയന്നു. യൂദയായിലെ ജനത്തെ ആകെ വിളിച്ചു കൂട്ടി അവർ നിലവിളിച്ചു പ്രാർത്ഥിച്ചു. യഹാസിയേലിലൂടെ ദൈവം അറിയിച്ചു. ഭയപ്പെടേണ്ട, നിങ്ങളുടെ കർത്താവാണ് അവർക്കെതിരെ പൊരുതുന്നത് (2ദിന. 20:15-18). ദൈവസന്ദേശം കേട്ട് രാജാവ് സാഷ്ടാംഗ പ്രണാമം ചെയ്തു. ജനമാകെ കുമ്പിട്ടു വണങ്ങി. ലേവ്യർ കർത്താവിനെ സ്‌തുതിച്ചു. പിറ്റേന്ന് അവർ തെക്കോവാ മരുഭൂമിയിലേക്കു യുദ്ധത്തിനു തിരി ച്ചു. യാത്ര തിരിക്കും മുമ്പ് രാജാവ് പറഞ്ഞു. ദൈവത്തിൽ വിശ്വസിക്കുവിൻ ദൈവത്തിൻ്റെ പ്രവാചകരിൽ വിശ്വസിക്കുവിൻ, നിങ്ങൾ സുരക്ഷിതരായി രിക്കും. നിങ്ങൾ വിജയിക്കും. വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് സൈന്യത്തിനു മുമ്പേ നടന്ന് കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാണ് എന്നു പാടാൻ ജനങ്ങളുമായി ആലോചിച്ച് അവൻ ഗായകരെ നിയോഗിച്ചു. അവർ പാടി സ്‌തുതിക്കാൻ തുടങ്ങിയപ്പോൾ യൂദായെ ആക്രമിക്കാൻ വന്നവർക്കെതിരെ കർത്താവ് കെണി ഒരുക്കി. അവർ തുര ത്തപ്പെട്ടു (2ദിന. 20:22-23).
നന്ദി പറയുന്നതു വഴി ദൈവവുമായുള്ള ബന്ധത്തിലേക്ക് നാം വരുന്നു. എല്ലാറ്റിനും ദൈവത്തിന് നന്ദി പറയുക. ഈ ബന്ധം വലിയ സന്തോഷം തരും ദൈവത്തോട് നന്ദിയുടെ മനോഭാവം ഉണ്ടാവണം. ഈ മനോഭാവം ശരീരത്തിൽ പോലും വലിയ മാറ്റം ഉണ്ടാക്കും, കരഞ്ഞു കൊണ്ടു വരുന്ന വർ ചിരിച്ചുകൊണ്ടു മടങ്ങും. ഉള്ളിലുള്ള നിഷേധാത്മക വികാരങ്ങൾ ഒലിച്ചു പോകും. ബുദ്ധിയെ അതിശയിക്കുന്ന സമാധാനം കൈവരുന്നു. എന്തു കിട്ടി യാലും ദൈവം തന്നതാണ് എന്ന ബോധ്യത്തോടെ നന്ദി ഉള്ളവരാകുക. നന്ദി ഒരുതരം ബലിയർപ്പണമാണ്. നമ്മുടെ അവസ്ഥയുടെ ഉടമസ്ഥത നാം ദൈവ ത്തിനു കൈമാറുകയാണ്. അതു പ്രഖ്യാപിക്കുന്ന വേദിയാണ് ബലിപീഠം. നന്ദി പറഞ്ഞു പ്രാർത്ഥിച്ചാൽ സ്വഭാവം മാറും. ജോലി കഴിഞ്ഞു വരുമ്പോൾ ചിലർ കരുതുന്നത് കുടുംബത്തോടുള്ള ഉത്തരവാദിത്വം മുഴുവൻ തീർന്നു എന്നാണ്. തമ്പുരാനോട് നന്ദി പറയണം. അപ്പോൾ നമ്മിൽ ശാന്തത നിറയും.
പൗലോസ്ശ്ലീഹാ ചോദിക്കുന്നു: “നിനക്ക് എന്ത് മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കെ ദാന മല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു” (1കോറി. 4:7). അദ്ദേഹം വീണ്ടും പറയുന്നു: “ക്രിസ്‌തുവിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് നിങ്ങൾ ഏകശരീരമായി വിളിക്ക പ്പെട്ടത്. അതിനാൽ നിങ്ങൾ കൃതജ്ഞതാനിർഭരരായിരിക്കുവിൻ” (കൊളോ. 3:15). ദൈവത്തിനു നന്ദി പറയുക. അപ്പോൾ നീ ദൈവമനുഷ്യനായി മാറും. അത്മായ മനുഷ്യനായി വളരും. ഈ മനോഭാവം ഉണ്ടാകുമ്പോൾ ദൈവമേ, അങ്ങയുടേതല്ലാതെ എന്താണ് എനിക്കുള്ളത് എന്ന് സ്വയം ചോദിച്ചു പോകും. അല്ലെങ്കിലോ സ്വാർത്ഥത നമ്മെ ഭരിക്കും. തോന്ന്യവാസം പണം ഉപയോഗിച്ചു നശിക്കുന്നവർ, സമ്പത്തിനെ ഓർത്തു നന്ദിപറഞ്ഞു പ്രാർത്ഥി ക്കുമ്പോൾ സമ്പത്തു നേരേ ചൊവ്വേ ഉപയോഗിക്കാൻ പഠിക്കും. ദൈവം അനുഗ്രഹിക്കും.