ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കും

മനുഷ്യൻറെ ഒരു പ്രവൃത്തി ദൈവസന്നിധിയിൽ സ്വീകാര്യമാണോ അല്ലയോ എന്ന് എങ്ങനെ യാണ് തിരിച്ചറിയുക? ദൈവത്തെ മഹത്വപ്പെടു ത്തുന്നതിലും മനുഷ്യന് നന്മ ചെയ്യുന്നതിലും, ആ പ്രവൃത്തി ഊന്നൽ കൊടുത്തിട്ടുണ്ടോ എന്നു വ്യക്തമായാൽ, ആ പ്രവൃത്തി ദൈവസന്നി ധിയിൽ സ്വീകാര്യമാ ണെന്നു തിരിച്ചറിയാം. ഈ പ്രവൃത്തിയാണ് ക്രിസ്തീയ പശ്ചാത്തലത്തിലുള്ള മതന്മകമായ പ്രവർത്തനം.

നുഷ്യജീവിതത്തിലെ എല്ലാ പ്രവൃത്തികളും ദൈവമഹത്വത്തെയും മനുഷ്യനന്മയെയും ലാക്കാക്കിയിരിക്കണം. ഇത് മനുഷ്യനുള്ള രണ്ട് നിയോഗങ്ങളാണ്. ഈ രണ്ടു നിയോഗങ്ങളും യഥാർത്ഥത്തിൽ ഒന്നു തന്നെയാണു താനും. ദൈവമഹത്വത്തിനു വേണ്ടിയുള്ളതാണ് ഒരു പ്രവ്യ ത്തിയെങ്കിൽ, അതിൽത്തന്നെ അത് മനുഷ്യനന്മയ്ക്കുതകുന്നതുമാണ്. അപ്പോൾ, മനുഷ്യൻ്റെ ഒരു പ്രവൃത്തി ദൈവസന്നിധിയിൽ സ്വീകാര്യ മാണോ അല്ലയോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക? ദൈവത്തെ മഹത്വപ്പെടുത്തുന്നതിലും മനുഷ്യന് നന്മ ചെയ്യുന്നതിലും, ആ പ്രവൃത്തി ഊന്നൽ കൊടുത്തിട്ടുണ്ടോ എന്നു വ്യക്തമായാൽ, ആ പ്രവൃത്തി ദൈവ സന്നിധിയിൽ സ്വീകാര്യമാണെന്നു തിരിച്ചറിയാം. ഈ പ്രവൃത്തിയാണ് ക്രിസ്തീയ പശ്ചാത്തലത്തിലുള്ള മതാത്മകമായ പ്രവർത്തനം.

ഇങ്ങനെയൊരു നിയോ ഗത്തെ മറന്ന്, മറ്റ് ആരോ ടൊക്കെ യോ യുള്ള വാശിയും പകയും തീർക്കാ നായി, ഭൗതിക ജീവിതം ലക്ഷ്യമാക്കി, എന്തിനൊ ക്കെയോ വേണ്ടി ജീവിച്ചു തീർത്ത ഇന്നലെകളിലെ കുറെ വിഷമങ്ങളുമായി ട്ടാണ് ഇന്നു കഴിഞ്ഞു കൂടു ന്നത്. യേശു ഏതു നിയോ ഗാർത്ഥമാണോ കുരിശ് സ്വീകരിച്ചത്. ആ നിയോ ഗാർത്ഥം നമ്മുടെ വിഷമങ്ങ ളെയും സഹനത്തെയും പ്രശ് നങ്ങളെയും യേശു വിൻ്റെ കുരിശിനോടു ചേർത്തു വയ്ക്കണം.
വെറുപ്പും വിദ്വേഷവു മൊക്കെ മനുഷ്യരിലുണ്ടാ കുന്നത് തന്റെ സഹനത്തിന് കാരണക്കാർ മറ്റുള്ളവരാണ് എന്നു ചിന്തിക്കുമ്പോഴാണ്. യേശുക്രിസ്തു‌ തന്റെ കുരിശു സ്വീകരിച്ചത് പിതാ വിന്റെ കരങ്ങളിൽ നിന്നാണ് എന്നു വിശ്വസി ക്കുന്ന നമ്മൾ, നമ്മുടെ ജീവിതത്തിൽ സംഭവി ക്കുന്ന സഹനവും അവി ടുന്ന് തരുന്നതാണെന്ന് തിരി ച്ചറിയണം. “നിങ്ങൾ തിര ഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗ ണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജന വുമാണ്” (1പത്രോ. 2:9).
സ്വന്തം ജീവിതത്തെ നിയന്ത്രിക്കുന്നത് മറ്റാരോ ആണ് എന്നു ചിന്തിക്കു മ്പോഴാണ് മനുഷ്യൻ അന്ധവിശ്വാസങ്ങളിൽ ചെന്നു പതിക്കുന്നത്. അപ്പോഴാണ് ആഭിചാര പ്രയോഗങ്ങൾക്കും മറ്റും മനുഷ്യൻ മുതിരുന്നതും. ഗ്രഹങ്ങളെ കേന്ദ്രമാക്കി ജീവിതത്തെക്കാണാനും വ്യാഖ്യാനിക്കാനൊരുങ്ങുന്ന തും. സ്വന്തം ജീവിതത്തെ ഗ്രഹങ്ങളെ കേന്ദ്രമാക്കി യാണ് വ്യാഖ്യാനിക്കുന്നതെ ങ്കിൽ, ഈ ഗ്രഹങ്ങളുടെ നിലനില്പിനെ വ്യാഖ്യാനി ക്കുന്നത് ആരെ കേന്ദ്രമാക്കി യാണ്? ഒടുവിലായി ചെന്നെത്തുക. ദൈവ ത്തിൽത്തന്നെ. അങ്ങനെ
യെങ്കിൽ, നേരിട്ട് ദൈവത്തെ കേന്ദ്രമാക്കി ജീവിതത്തെ വീക്ഷിച്ചാൽ പോരേ? എത്രയെത്ര മനുഷ്യരാണ് അന്ധവിശ്വാസപരമായ ഉപദേശ ങ്ങളിലും നിർദ്ദേശങ്ങളിലുമൊക്കെ ചെന്നുപെട്ട് ഭയത്തിനടിമകളായി മാറിപ്പോയിട്ടുള്ളത്. ഒടുവിൽ സത്യം ഏതെന്ന് തിരിച്ചറിയുമ്പോഴാണ് ഭയത്തിൽ നിന്ന് അവർ മുക്തരാവുക. നമ്മുടെ മേൽ ഒരു മനുഷ്യവ്യ ക്തിക്കോ കാലാവസ്ഥയ്‌ക്കോ മറ്റു സംവിധാനങ്ങൾക്കോ ഒന്നും യാതൊരവകാശവുമില്ല. അവകാശമുണ്ടെന്ന് തെറ്റായി നമ്മൾ ചിന്തി ച്ചാൽ അവയുടെയൊക്കെ അടിമയായി മാറുകയാവും ഫലം. ഒരു കുഞ്ഞിനെ ജ്ഞാനസ്‌നാനപ്പെടുത്തുമ്പോൾ ജ്ഞാനസ്‌നാനത്തിലൂടെ ആ കുഞ്ഞിനെ മാതാപിതാക്കൾ ദൈവപക്കലേല്‌പിക്കുകയാണ്. മാതാ പിതാക്കൾക്ക് നല്‌കാൻ കഴിയാത്തത് ദൈവത്തിൽ നിന്ന് സ്വീകരിക്കാ നായി കുഞ്ഞിനെ ഒരുക്കുകയാണ്. മക്കളെ ദൈവത്തിനേല്പ്‌പിച്ചു കൊടു ക്കാതെ മാതാപിതാക്കളുടെ അടിമകളായി വളർത്താൻ എവിടെയൊക്കെ ഒരുങ്ങിയിട്ടുണ്ടോ, അവിടെയൊക്കെ മക്കൾ മാതാപിതാക്കൾക്ക് നഷ്ട പ്പെട്ടിട്ടുണ്ട്. ദൈവപൈതലായി മക്കളെക്കണ്ട്, വളർത്താൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് മക്കൾ പ്രിയപ്പെട്ടവരായി മാറും.
മാമ്മോദീസായിലൂടെ ലഭിക്കുന്ന ദൈവത്തിൻ്റെ വലിയൊരനുഗ്രഹ മാണ് ജന്മപാപങ്ങളിൽ നിന്നുള്ള വിടുതൽ. തലമുറകളായി ഒട്ടേറെ തിന്മകൾ നമ്മിലേക്കു കടന്നുവന്നിട്ടുണ്ട്. മാതാപിതാക്കളിലൂടെ ചില പ്രത്യേക കഴിവുകൾ കുട്ടികൾക്കും ലഭിക്കുന്നതു പോലെ തിന്മയുടെ സ്വാധീനങ്ങളും രോഗങ്ങളും ചില വൈകല്യങ്ങളുമൊക്കെ അവരിൽ നിന്ന് മക്കളിലേക്ക് കടന്നു വരും. ഈ തിന്മയുടെ കടന്നുവരവിൽ നിന്ന് മോചനം ലഭിക്കുന്ന വലിയ സൗഖ്യമാണ് മാമോദീസായിൽ അടങ്ങി യിരിക്കുന്നത്.
ഏശയ്യാപ്രവാചകൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ദർശ നമുണ്ടായി. യേശുക്രിസ്‌തുവിന് 700 വർഷം മുമ്പാണ് ഏശയ്യ ജീവി ച്ചിരുന്നത്. അദ്ദഹത്തിനുണ്ടായ ദർശനമിതാണ്. ശിരസ്സു മുതൽ കാൽപാദം വരെ, മുറിവേറ്റ് രക്തമൊലിച്ചു നിൽക്കുന്ന ഒരു വ്യക്തി, തലയിൽ മുൾമുടി. ആ കാഴ്‌ചയിൽ പ്രവാചകൻ പരിഭ്രമിച്ചു. എന്താണ് കാണുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. അപ്പോൾ, ദൈവത്തിന്റെ ആത്മാവ് പ്രവാചകന് ആ ദൃശ്യത്തിൻ്റെ അർത്ഥം വെളിപ്പെടുത്തിക്കൊ ടുത്തു. എഴുന്നൂറു വർഷത്തിനു ശേഷം ജനിക്കാൻ പോകുന്ന ദൈവ പുത്രന്റെ ചിത്രമാണത്. ഏശയ്യാ പ്രവാചകനു ശേഷം എഴുന്നൂറു വർഷം കഴിഞ്ഞു ജനിച്ച ദൈവപുത്രൻ്റെ കുരിശുമരണത്തിൻ്റെ യോഗ്യതയിൽ മനുഷ്യകുലമാകെ രക്ഷിക്കപ്പെട്ടു. അവൻ എനിക്കുവേണ്ടിയാണ് പീഡ കൾ സഹിച്ചത്, എൻ്റെ വേദനകളാണ് അവൻ ചുമന്നത് എന്ന് ഏറ്റുപ റയുന്ന മനുഷ്യനിൽ നിന്ന് രോഗങ്ങളും വേദനകളും ഭയവുമൊക്കെ അകന്നു പോകും. കർത്താവ് എൻ്റെ സങ്കേതമാണ്. ഞാനാരെ പേടി ക്കണം. കർത്താവ് എൻ്റെ കോട്ടയാണ്. ഞാനാരെ ഭയപ്പെടണം.
ഹേറോദേസ് രാജാവ് പത്രോസിനെ ജയിലിലടച്ചു. പിറ്റേന്നു പ്രഭാ തത്തിൽ പത്രോസിൻ്റെ ശിരസ്സ് ഛേദിച്ചിരിക്കണം എന്നു കല്പനയും പുറപ്പെടുവിച്ചു. കൈകാലുകളെ ചങ്ങല കൊണ്ട് ബന്ധിച്ച്, വാളേന്തിയ രണ്ടു ഭടന്മാരെ ഇരുവശത്തുമായി നിർത്തി ജയിലറ അടച്ചു പൂട്ടി. പത്രോസ്‌ശ്ലീഹായുടെ സ്ഥാനത്ത് നമ്മിലാരെങ്കിലുമായിരുന്നെങ്കിലോ? എന്തെന്തു ചിന്തകൾ. അസ്വസ്ഥത. ജയം. വേദന. എന്നാൽ, പത്രോസ് ശ്ലീഹായുടെ അവസ്ഥയോ? അന്നു രാത്രി അദ്ദേഹം സുഖമായി ഉറങ്ങി “എന്ന് അപ്പ‌സ്തോല പ്രവർത്തനങ്ങളിൽ പറയുന്നു. എന്താണതിനു കാരണം? തന്റെ മേൽ യേശുക്രിസ്‌തുവിനല്ലാതെ മറ്റ് ഒരു വ്യക്തിക്കും അവകാശമില്ലെന്നുള്ള ഉറച്ച വിശ്വാസമുണ്ടായിരുന്നു പത്രോസിന്. യേശുക്രിസ്തു എന്തു തീരുമാനമെടുത്താലും അത് തൻ്റെ നന്മയ്ക്കായേ ഭവിക്കു എന്നു തീർച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്.
വേദനയുടെ ആധിക്യത്തിൽ കുരിശിൽപ്പിടയുമ്പോഴും യേശു തന്നെ ക്കുറിച്ചോർത്തു കരഞ്ഞില്ല. അവിടുന്നു മനുഷ്യകുലത്തിനു വേണ്ടി പ്രാർത്ഥിച്ചു. സഹനത്തിൻ്റെയും മാധ്യസ്ഥപ്രാർത്ഥനയുടെയും ഒരു സമ്മേളിത രൂപം. സഹനം ദൈവകരങ്ങളിൽ നിന്നാണ് സ്വീകരിക്കുന്ന തെന്ന ഉറച്ച വിശ്വാസത്തോടെ, സഹനത്തിൻ്റെ ഘട്ടങ്ങളിൽ ദൈവത്തെ മഹത്വപ്പെടുത്തുകയും മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി മാധ്യസ്ഥം വഹിക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത്.