തിരിച്ചു നടക്കാം ദൈവത്തിലേക്ക്

ദാവീദ് പാപം ഏറ്റുപറ യാതെ, ഹൃദയത്തിൽ തന്നെ വച്ചുകൊണ്ടിരു ന്നപ്പോൾ അനുഭവിച്ച ഹൃദയഭാരവും ജീവി തദു:ഖവും സങ്കീ 32ൽ 3മുതൽ 4 വരെ തിരുവ ചനങ്ങളിലുണ്ട്. എന്നാൽ പാപം ഏറ്റു പറഞ്ഞ് അനുതപിച്ച പ്പോൾ കർത്താവിൻ്റെ പാപക്ഷമയും രക്ഷയും വലയം ചെയ്യുന്ന സ്നേഹവും 5മുതൽ 10വരെയുള്ള ഭാഗങ്ങ ളിൽ വായിക്കാവുന്ന താണ്.

വി. പൗലോസ് ഓർമ്മിപ്പിക്കുന്നു. “നിന്നെ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവ ത്തിൻ്റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയു ന്നില്ലേ? വി. പത്രോസ് പറയുന്നു, ആരും നശിച്ചു പോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവി ടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോട് ദീർഘ ക്ഷമ കാണിക്കുന്നു എന്നേയുള്ളൂ” (2പത്രോ 3:9) അതിനാൽ, കർത്താവ് നമ്മോട് ഔദാര്യം കാണി ക്കുന്നത് നമ്മൾ എത്രയും വേഗം തിരിച്ച് കർത്താ വിന്റെ വചനത്തിലേക്കും മാർഗ്ഗത്തിലേക്കും മടങ്ങി വരാനാണ്. അവിടെ നാം കർത്താവിനെ പരീക്ഷി ക്കരുത്. ദൈവം പറയുന്നു: നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങൾ നീ മതി ഏറ്റു പറഞ്ഞാൽ അപ്പോൾ അവിടുന്ന് വാഗ്ദാനം ചെയ്യുന്നത് ഞാൻ ഐശ്വര്യം തിരിച്ചുന ല്കും. പൂർവ്വസ്ഥിതിയിൽ അവരെ ഞാൻ പണിത് ഉയർത്തും. എനിക്കെതി രായി ചെയ്ത എല്ലാ പാപ ങ്ങളിലും നിന്ന് ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്നോട് മറുതലിച്ച് ചെയ്ത അകൃത്യങ്ങളെല്ലാം ഞാൻ ക്ഷമിക്കും” എന്ന് ജറമിയാപ്രവാചകൻ ഒറ്റവാ ക്കിൽ പഠിപ്പിക്കുന്നു. “നിന്റെ ഹൃദയത്തിൽ നിന്ന് ദുഷ്ട‌ത കഴുകിക്കളയുക, എന്നാൽ നീ രക്ഷപ്പെടും. യാത്രയിൽ നിന്നെ നയിച്ച ദൈവമായ കർത്താവിനെ ഉപേക്ഷിക്കുക വഴി നീ ഇവ യെല്ലാം സ്വയം വരുത്തി വച്ചതല്ലേ?” (ജറ 4:14) ഉറപ്പു തരുന്നത് തിരിച്ചു വന്നാൽ വീണ്ടും ധാന്യബലിയും പാനീയബലിയും അർപ്പി ക്കുന്നതിന് നിന്നെ യേഗ്യ നാക്കും എന്ന് തന്നെയാണ്. കുശവന്റെ വീട്ടിലേക്ക് ജറമിയയെ കുട്ടിക്കൊണ്ടു പോയി. അവിടെ ചെന്ന പ്പോൾ കുശവൻ ചക്രത്തി ന്മേൽ പണി ചെയ്യുക ആയി രുന്നു. കുശവൻ കളിമണ്ണു കൊണ്ട് ഉണ്ടാക്കിയിരുന്നപാത്രം ചിലപ്പോൾ ശരിയാകാതെ പോകും. അപ്പോൾ, അവൻ അതുകൊണ്ട് വീണ്ടും തനിക്ക് ഇഷ്‌ടമുള്ള രൂപത്തിൽ മെനയും. അപ്പോൾ, കർത്താവ് ജറമിയായോട് പറഞ്ഞു: “ഈ കുശവൻ ചെയ്യുന്നതുപോലെ എനിക്ക് നിങ്ങ ളോട് ചെയ്യരുതോ? കുശവൻ്റെ കൈയിലെ കളിമണ്ണ് പോലെയാണ് എന്റെ കൈയിൽ നിങ്ങൾ. അതിനാൽ തിന്മയിൽ നിന്ന് പിൻതിരിഞ്ഞാൽ അതി നോട് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന വിനാശത്തെക്കുറിച്ച് ഞാൻ അനുതപിക്കും” എന്നാണ്. അതിനാൽ നമ്മൾ അനുതപിച്ച് ദൈവസന്നിധിയിൽ എളിമയോടെ തിരിച്ചുവരുമ്പോൾ രക്ഷ കൈവരും എന്നു മനസ്സിലാക്കാം. “അതിക്രമ ങ്ങൾക്ക് മാപ്പും പാപങ്ങൾക്ക് മോചനവും ലഭിച്ചവനെയാണ്” ഭാഗ്യവാനായി സങ്കീർത്തകൻ കരുതുന്നത് (32:1) ദാവീദ് പാപം ഏറ്റുപറയാതെ, ഹൃദയത്തിൽ തന്നെ വച്ചുകൊണ്ടിരുന്ന പ്പോൾ അനുഭവിച്ച ഹ്യദയഭാരവും ജീവിതദുഃഖവും സങ്കീ 32ൽ 3മുതൽ 4വരെ തിരുവചനങ്ങളിലുണ്ട്. എന്നാൽ പാപം ഏറ്റുപറഞ്ഞ് അനുതപിച്ച പ്പോൾ കർത്താവിൻ്റെ പാപക്ഷമയും രക്ഷയും വലയം ചെയ്യുന്ന സ്നേഹവും 5മുതൽ 10വരെയുള്ള ഭാഗങ്ങളിൽ വായിക്കാവുന്നതാണ്. വിശു ദ്ധഗ്രന്ഥത്തിൻ്റെ രത്ന‌ച്ചുരുക്കം തന്നെ കർത്താവ് തൻ്റെ അടുക്കലേക്ക് തിരി ച്ചുവരുന്നവരോട് പ്രദർശിപ്പിക്കുന്ന കാരുണ്യവും രക്ഷയും ആണ്. എങ്ങനെയാണ് പാപവും മരണവും സംഭവിക്കുന്നതെന്ന് യാക്കോ ബ്ശ്ലീഹ പഠിപ്പിക്കുന്നുണ്ട്. (1:1415) ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂർണ്ണ വളർച്ച എത്തുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു. വിതച്ചത് തന്നെയാണ് നമുക്ക് കൊയ്യാൻ ലഭിക്കുന്നത് എന്ന് സാരം. നമ്മുടെ തെറ്റായ പ്രവൃത്തികളും പാപത്തിൻ്റെ അടിമത്തവും നിത്യനാശത്തിലേക്കും ശാപത്തിലേക്കും അവ സാനം നിത്യമരണത്തിലേക്കും കൊണ്ടെത്തിക്കുന്നു. യേശു ഈ ഭൂമിയി ലേക്കു കടന്നുവന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം അറിയിച്ചുകൊണ്ട് സ്വന്തം ജീവൻ (മർക്കോ 10:45) നമുക്കുവേണ്ടി മോചനദ്രവ്യമായി നല്കി പിശാചിന്റെ പ്രവൃത്തികളെ അഴിച്ചു; രക്ഷയുടെ പാത വെട്ടിത്തുറന്നു തന്നു. ജീവൻ നല്‌കുന്ന പാതയാണത് – സ്വർഗ്ഗത്തിൽ കൊണ്ടെത്തിക്കുന്ന പാതയാണത്. അതിനാൽ, പ്രകാശമായ ദൈവപുത്രനിൽ വിശ്വസിച്ച് അന്ധകാരത്തിന്റെ മാർഗ്ഗത്തിൽ നിന്ന് പാപത്തിൻ്റെയും നീതികേടിൻ്റെയും ആ മാർഗ്ഗത്തിൽ നിന്ന്, മരണം പതിയിരിക്കുന്ന ആ വഴിയിൽ നിന്ന്, നമുക്ക് തിരിച്ചു നടക്കാം. ബാറൂക്കിലൂടെ (4:28) വചനം അറിയിക്കുന്നത് ദൈവത്തിൽ നിന്ന് അക ലാൻ കാണിച്ചതിൻ്റെ പത്തിരട്ടി തീക്ഷ്‌ണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുവിൻ. രക്ഷയും നിത്യാനന്ദവും ലഭിക്കും എന്നാണ്.