

ശിഷ്യന്മാരെ തെരഞ്ഞെടുത്ത് ഈരണ്ടു പേരായി ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കും പട്ടണങ്ങ ളിലേക്കും വചനം പ്രഘോഷിക്കാൻ ഈശോ അയ ച്ചു. എന്തൊക്കെ പറയണമെന്നും എങ്ങനെയൊക്കെ പറയണമെന്നും എവിടെയെല്ലാം പോകണമെന്നും വ്യക്തമായ നിർദ്ദേശങ്ങൾ നല്‌കിക്കൊണ്ടാണ് അവരെ അയച്ചത്. എന്നിട്ട്, അവരുടെ തിരിച്ചു വരവിനു വേണ്ടി ഈശോ കാത്തിരിക്കുകയായി രുന്നു. വലിയ സന്തോഷത്തോടെയാണ് അവർ തിരിച്ചു വന്നത്.
യേശുവിന്റെ നാമത്തിൽ തിന്മയുടെ ശക്തി കൾപോലും തങ്ങൾക്ക് കീഴ്പ്പെട്ടു എന്ന സദ്വാർത്ത ഗുരുവിനെ അവർ അറിയിച്ചു. ശിഷ്യന്മാരുടെ പരി ശീലനത്തിനിടയിൽ ദൈവരാജ്യത്തിനു വേണ്ടി യുള്ള അവരുടെ ആദ്യ പ്രവർത്തനഫലമായിരുന്നു അത്. അവരുടെ സന്തോഷം കണ്ടപ്പോൾ ഈശോ ആത്മാവിൽ ആഹ്ലാദിച്ചുകൊണ്ട് പിതാവിനെ സ്‌തുതിച്ചു. പിതാവ് തനിക്ക് വെളിപ്പെടുത്തിയ ദൗത്യമായിരുന്നു ഈശോ ശിഷ്യന്മാരെ ഭരമേല്പി ച്ചത്. അവരുടെ പ്രവർത്തനത്തിൽ പിതാവ് പ്രസാ ദിച്ചതും ജനങ്ങൾ സ്നേഹപൂർവ്വം അവരെ സ്വീക രിച്ചതും യേശുവിൻ്റെ ഹൃദയാഹ്ലാദത്തിന് കാരണ മായി. ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നും മറച്ചു വെച്ച ദൈവരാജ്യരഹ സ്യവും ദൈവരാജ്യ വിസ്ത്യ തിക്കുവേണ്ടി പ്രവർത്തിക്കാ നുള്ള ഉത്തരവാദിത്തവും ഈ പാവപ്പെട്ട ശിഷ്യന്മാർക്ക് പിതാവ് ഏല്പിച്ചു കൊടു ത്തിരിക്കുന്നു. പുതിയ ദൈവ ജനത്തിന്റെ നേതാക്കളായി അവരെ അവിടുന്ന് നിയോഗി ച്ചിരിക്കുന്നു.
ദൈവസ്നേഹത്തിലും നീതിയിലും സത്യത്തിലും സാഹോദര്യത്തിലും പുതിയ ഒരു സമൂഹം കെട്ടിപ്പടുക്കാ നുള്ള ദൗത്യം യേശു ശിഷ്യന്മാരെ ഏല്പിച്ചത് ജന ങ്ങളും അംഗീകരിച്ചിരി ക്കുന്നു. ഈ ആഹ്ലാദത്തിൽ ഈശോ വിളിച്ചു പറഞ്ഞു, ഈ പ്രപഞ്ചത്തെ അന്ധകാ രത്തിലേക്ക് ഒരുക്കുന്ന തിന്മ യുടെ ശക്തികൾ മറിഞ്ഞു വീഴുന്നത് ഞാൻ കണ്ടുവെ ന്ന്. ആകയാൽ, “നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴു തപ്പെട്ടിരിക്കുന്നുവെന്നതിൽ നിങ്ങൾ സന്തോഷിക്കുവിൻ” (. 10:20).
സ്വർഗ്ഗരാജ്യം ഈ ലോകത്ത് സ്ഥാപിക്കാനുള്ള ദൗത്യം നിങ്ങളെ ഏല്പിച്ച സ്വർഗ്ഗപിതാവ് സ്വർഗ്ഗീയമാ യൊരു വ്യക്തിത്വവും ദൈവി കമായൊരു പ്രവർത്തനശൈ ലിയും നിങ്ങൾക്ക് നല്‌കിയി രിക്കുന്നതിൽ നിങ്ങൾ ആഹ്ലാദിക്കുവിൻ എന്നാണ് ഈശോ അർത്ഥമാക്കിയത്. ആ കൂട്ടത്തിൽ വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും അടർത്തിയെടുത്ത ഏറെ വൈവിധ്യമുള്ള മനു ഷ്യരുണ്ടായിരുന്നു. പത്രോസും യാക്കോബും യോഹന്നാനും മുക്കുവരായി രുന്നു. മത്തായി ചുങ്കക്കാര തീവ്രവാദികളുടെ രാഷ്ട്രീയ നായിരുന്നു. ശിമയോൻ സംഘടനയിൽ അംഗമായി രുന്നു. അവർക്കെല്ലാം സ്വന്ത മായ പ്രവർത്തന ശൈലി കളും സാമൂഹിക വീക്ഷണ ങ്ങളുമുണ്ടായിരുന്നു. സ്വന്തം തൊഴിൽക്കൂട്ടായ്‌മകളുടെ ചില്ലറ നേട്ടങ്ങളും ചെറിയ സന്തോഷങ്ങളും പ്രവർത്തനോപകരണങ്ങളും കൈമുതലായിരുന്നു.
ഈ വിവിധ മണ്‌ഡലങ്ങളിൽ നിന്നാണ് ഈശോ അവരെ തിരഞ്ഞെടു ത്തത്. ഒരു ചെറിയ അജഗണമായി രൂപാന്തരപ്പെടുത്തിയത്. അവരുടെ പ്രത്യേകമായ തൊഴിൽ മേഖലകളിൽ വർഷങ്ങളായി തഴമ്പിച്ചു കിട്ടിയ തെറ്റുകളും ബലഹീനതകളും ഉണ്ടായിരുന്നു. എന്നാൽ, ആ നമിഷം മുതൽ, പിതാവ് അവരെ ഏല്പിക്കാൻ പോകുന്ന ദൈവരാജ്യത്തിനു വേണ്ടി അവി ടുന്ന് അവരെ ഒരുക്കി. “ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവും അല്ല; പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവു മാണ്” (റോമ. 14:17). പരിശുദ്ധാത്മാവിൽ നിറഞ്ഞ സന്തോഷത്തിലും സമാ ധാനത്തിലും മെനഞ്ഞെടുക്കപ്പെടേണ്ട നീതിയുക്ത സമൂഹത്തിന്റെ നെടും തൂണുകളായിട്ടാണ് ആ ചെറിയ അജഗണത്തെ അവിടുന്ന് പരിശീലിപ്പി ച്ചത്.
യേശുവിനോട് ചേർന്നിരിക്കുന്നവനായിരിക്കണം ശിഷ്യൻ എന്ന് അവി ടുത്തേക്ക് നിർബന്ധമുണ്ടായിരുന്നു. തൻ്റെ ആടുകളെ പത്രോസിന് ഏല്പിച്ച് കൊടുക്കുന്നതിനു മുമ്പ് ഈശോ ചോദിച്ചു: “നീ എന്നെ സ്നേഹിക്കു ന്നുവോ?” (യോഹ. 21:15) എന്ന്. ക്രിസ്‌തു ശിഷ്യൻ്റെ പ്രതിബദ്ധത ക്രിസ്ത വിനോടായിരിക്കണം. അത് പരസ്യമായി മൂന്നു പ്രാവശ്യം ഏറ്റു പറഞ്ഞ പ്പോൾ മാത്രമാണ് അജപാലന അധികാരം പത്രോസിന് നല്കിയത്. മനു ഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കായി പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോളെല്ലാം ഈ ചോദ്യം പത്രോസിൻ്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നിരിക്കണം. പ്രവർത്തനത്തിൻ്റെ ബാഹുല്യത്തിലും ഗുരുവിനോട് ചേർന്നിരിക്കാൻ അതുകൊണ്ട് പത്രോസിന് സാധിച്ചു. അതിനാലാണ് പത്രോസ് എഴുതിയ ത്. “നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്‌തുവിനെ നാഥനായി പൂജിക്കുവിൻ” (1പത്രോ. 3:15).
ക്രിസ്തു ശിഷ്യത്വത്തിൻ്റെ പ്രത്യേകതയാണ്, ഗുരുവിനോട് ചേർന്നിരി ക്കുന്നവർക്കു മാത്രമേ ഇവിടെ നന്മയായി എന്തെങ്കിലും നേടാനാവൂ എന്ന ത്. കാരണം, ദൈവരാജ്യ സ്ഥാപനം എന്നും യേശുവിന്റെ പ്രവർത്തനമാ ണ്. പിതാവിൽ നിന്നും അവിടുന്ന് സ്വീകരിച്ച ആ രക്ഷാകര പ്രവർത്തന ത്തിൽ പങ്കുചേരുന്നവർ അവിടുത്തെ വ്യക്തിത്വത്തോട് ഇഴുകിച്ചേർന്നിരി ക്കണം. മുന്തിരിവള്ളിയുടെയും ശാഖയുടെയും ഉപമയും ഈശോ അരുളി ചെച്ചെയ്‌തു, “നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും” (യോഹ. 15:4).
ഒരു ശാഖയായി സ്വയം ചുരുങ്ങി യേശുവാകുന്ന തായ് ത്തണ്ടിനോട് ഒട്ടിച്ചേർന്നിരിക്കുന്നവരിലേക്ക് അവിടുത്തെ നിറവ് ഒഴുകിയെത്തും. തായ്ത്ത ണ്ടിനോട് ചേർന്നിരിക്കുന്ന ശാഖയുടെ വാട്ടവും കോട്ടവും മുന്തിരിച്ചെടിയി ലേക്ക് ഒഴുകിയെത്തും. തായ്ത്‌തണ്ടിൽ നിന്നും തിരിച്ചൊഴുകുന്നത് ചെടി യുടെ മുഴുവൻ ജീവനും ഓജസ്സുമാണ്. ജീവൻ്റെ ഈ നിറവാണല്ലോ ഫല ങ്ങളായി ശാഖയിൽ കൂടുന്നത്.
ദൈവരാജ്യ സ്ഥാപനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ വിജയ രഹസ്യം യേശുവിനോടുള്ള സ്നേഹൈക്യമാണ്. പ്രാർത്ഥനയുടെ നിമിഷ ങ്ങളിൽ ഏറ്റവും സ്‌പർശ്യമായി യേശുശിഷ്യർ അനുഭവിച്ചറിയുന്ന ആത്മീയ ഉയർച്ചയാണ് സ്നേഹ സേവനമായി സഹോദരങ്ങളിലേക്ക് പരന്നൊഴുകു ന്നത്.
വലിയവനാകേണ്ടത് മറ്റെല്ലാവരെയും വളർത്താനായി സ്വയം വ്യയം ചെയ്‌ത്, സ്വയം ചെറുതായി, സ്വയം ഇല്ലാതായി ആവണം എന്ന് അവി ടുന്ന് പഠിപ്പിച്ചു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ അടിച്ചു വീഴ്ത്തുന്ന പ്രവണതയല്ല ക്രിസ്‌തുശിഷ്യനുണ്ടായിരിക്കേണ്ടതെന്നും അവിടുന്ന് അവർക്ക് ബോദ്ധ്യമാക്കിക്കൊടുത്തു. ശത്രുക്കളെ സ്നേഹിച്ചു കൊണ്ട് അവ രോടു ചേർന്ന് ദൈവത്തെപ്പോലെ ദൈവത്തിനു വേണ്ടി പ്രവർത്തിക്കണ മെന്ന് യേശു പഠിപ്പിച്ചു. ക്രിസ്‌തു ശിഷ്യന് ആരും അന്യരല്ല, എല്ലാവരും അയൽക്കാരാണ്. അയൽക്കാരനു വേണ്ടി സ്വജീവൻ പണയപ്പെടുത്തി ശുശ്രൂ ഷിക്കുന്ന സ്നേഹത്തെ ശിഷ്യത്വത്തിൻ്റെ അടിത്തറയായി അവിടുന്ന് എടുത്തു കാണിച്ചു, നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ.
