ജോർജ്ജ് തെക്കൻ

മ്മുടെ കർത്താവ് തിബേരിയോസ് തടാകത്തിനഭിമുഖമായി കഫർണാമിൽ ഒരു കുന്നിൻ്റെ മുകളിലിരുന്നുകൊണ്ട് ജനങ്ങളെ സുവിശേഷ ഭാഗ്യങ്ങൾ അറിയിക്കുന്നു. പല പ്പോഴായി യേശു നല്കിയ പ്രബോധനങ്ങളു ടെയും ദിവ്യവചസ്സുകളുടെയും ഒരു സമാഹാ രമാണ് ഗിരിപ്രഭാഷണം. അവിടുന്ന് ജനത്തെ നോക്കി പറഞ്ഞു: “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മ ത്താ. 5:8). അതുകൊണ്ട് വി. പത്രോസ് നമ്മെ പഠിപ്പിച്ചു. “നിങ്ങളെ വിളിച്ചവൻ പരിശുദ്ധനാ യിരിക്കുന്നതു പോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ” (1 പത്രോ സ്. 1:15) എന്ന്. നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസന്മാർഗ്ഗികതയിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു മാറണം; നിങ്ങളോരോരുത്തരും സ്വന്തം ശരി രത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തു സൂക്ഷി ക്കേണ്ടതെങ്ങനെയെന്ന് അറിയണം. വിശുദ്ധി പാലി ക്കാൻ അറിയാത്തതു കൊണ്ടും, ദൈവം കൂടെയുണ്ട് എന്ന് വിശ്വസിക്കാത്തതു കൊണ്ടുമാണ് തെറ്റു പറ്റുന്ന ത്. നാം സ്വയം വിശുദ്ധീകരിക്കേണ്ടത് എങ്ങനെയെന്ന് അറിയണം. ഈ അറിവാണ് വിശുദ്ധ ബൈബിൾ പാരാ യണത്തിലൂടെയും ധ്യാനങ്ങളിലൂടെയും നാം കരസ്ഥമാ ക്കേണ്ടത്. വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്ക് തെറ്റു പറ്റിയിരിക്കുന്നു. നമ്മൾ ആത്മവിശുദ്ധീകരണം അനുഭവിച്ചറയുമ്പോൾ ശരിയായ ജ്ഞാനം ലഭിക്കും. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിനെക്കുറി ച്ചുള്ള അറിവുമൂലം അവർ ലോകത്തിൻ്റെ മാലിന്യങ്ങ ളിൽ നിന്ന് രക്ഷ പ്രാപിച്ചതിനു ശേഷം വീണ്ടും അവ യിൽ കുരുങ്ങുകയും അവയാൽ തോല്‌പിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ അവരുടെ അന്ത്യസ്ഥിതി ആദ്യത്തേതി നേക്കാൾ മോശമായിരിക്കും. ദൈവത്തിൻ്റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കു ന്നു. നിങ്ങളുടെ ശീരരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം, നിങ്ങളുടെ യഥാർത്ഥമായ ആരാധന. ആകയാൽ സഹോദരരേ, നിങ്ങളുടെ വിളിയും തിര ഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ള വരായിരിക്കുവിൻ. ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല. ഈ അറിവ് നമുക്ക് നല്‌കി യിട്ടും നമ്മുടെ വിശുദ്ധീകരണത്തിനു വേണ്ടി സ്വയം ബലിയർപ്പിക്കപ്പെട്ടിട്ടും അതിനെയെല്ലാം വിസ്‌മരിച്ചു കൊണ്ട് കാമവികാരങ്ങൾക്കടിമപ്പെട്ട് അശുദ്ധ ജീവിതം തുടരുകയാണെങ്കിൽ അവിടെ ദൈവത്തിൻ്റെ കൃപ തട സ്സപ്പെടും. നീ പാപിയാണെങ്കിലും ദൈവം നിന്നെ ശിക്ഷി ക്കാനല്ല രക്ഷിക്കാനാണ് വന്നിരിക്കുന്നത്. നിൻ്റെ രക്ഷയ്ക്കു വേണ്ടി ദൈവം നല്‌കിയ എല്ലാ അറിവുകളും രക്ഷാകര പദ്ധതികളഉം അറിഞ്ഞു കൊണ്ട് തിരസ്‌കരി ക്കുകയാണെങ്കിൽ അവിടെ ദൈവത്തെത്തന്നെ തിരസ്‌ക രിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാം ദൈവത്തിൽ നിന്ന് ഇടറാൻ പിശാച് തകർച്ചകൾ സമ്മാ നിക്കും. എയ്ഡ്‌സ്, എബോള തുടങ്ങിയ മഹാരോഗങ്ങൾ ഇതിൽ നിന്നും പടരുന്നതാണ്. കുടുംബത്തകർച്ചകൾ, ബിസിനസ് പരാജയങ്ങൾ എന്നിവയെല്ലാം സംഭവിക്കു ന്നു. ഈ കാലയളവിൽ മനസ്‌തപിച്ച് ദൈവത്തിൽ ആശ്രി യിച്ച് തന്റെ ദൈവിക സ്വഭാവത്തിൽ പങ്കുകാരാക്കാനാണ് ദൈവം ഇത് അനുവദിക്കുന്നത്. തകർച്ചകൾ ഉണ്ടാകു മ്പോൾ ദൈവത്തെ തേടാനും അനുഭവിക്കാനും ശ്രമി ക്കുന്നില്ലെങ്കിൽ വീണ്ടും വീണ്ടും തകർച്ചകൾ ഉണ്ടായി ക്കൊണ്ടിരിക്കും. “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നാളെ നിങ്ങളുടെയിടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും” (ജോഷ്വാ. 3:5). ദൈവം നല്‌കുന്ന വലിയ ഒരു ദാനമാണിത്. പ്രാർത്ഥനാ ഗ്രൂപ്പുകൾ, കൺവെൻഷനുകൾ, ധ്യാനങ്ങൾ തുടങ്ങിയ സുവി ശേഷവൽക്കരണ പരിപാടികളിൽ അത്ഭുതങ്ങ ളോടും അടയാളങ്ങളോടും കൂടി ദൈവം സന്നി ഹിതനായി ഇന്നും പ്രവർത്തിക്കുന്നു. വിശുദ്ധി പാലിച്ചു കൊണ്ട് ആത്മാവും മനസ്സും ശരീരവും പരിശുദ്ധാത്മാവിൻ്റെ ശക്തമായ അഭിഷേക ത്താൽ വിശുദ്ധമാക്കി, വിശുദ്ധിയോടെ അർപ്പി ക്കുമ്പോൾ ദൈവം സമൃദ്ധമായി തന്റെ മക്കളി ലേക്ക് കൃപകൾ ചൊരിയുന്നു.
പാപമാർഗ്ഗങ്ങളിൽ നിന്ന് അകന്നിരിക്കുക യാണ് വിശുദ്ധി പ്രാപിക്കാനുള്ള വഴി. അനാദി മുതലേ ദൈവഹിതം പാപത്തിനെതിരായിരുന്നു. പരിശുദ്ധിയാണ് അവിടുത്തെ ദൈവികതയുടെ അടയാളം ഈ ദൈവിക വിശുദ്ധിയിൽ പങ്കു ചേരാൻ ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. അത്യുന്നതനും, മഹത്വപൂർണ്ണനുമായവൻ, അന ന്തതയിൽ വസിക്കുന്ന പരിശുദ്ധൻ എന്ന നാമം വഹിക്കുന്നവൻ, അരുളിച്ചെയ്യുന്നു: ഞാൻ ഉന്ന തമായ വിശുദ്ധ സ്ഥലത്ത് വസിക്കുന്നു. അനു താപികളുടെ ഹൃദയത്തേയും വിനീതരുടെ ആത്മാവിനെയും നവീകരിക്കാൻ ഞാൻ അവ രോടു കൂടെ വസിക്കുന്നു.
നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരി പൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരി പൂർണ്ണരായിരിക്കുവിൻ. നാം സത്യത്തിൽ വിശു ദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. ശരീ രത്തെയും ആത്മാവിനെയും എല്ലാ മാലിന്യങ്ങ ളിൽ നിന്നും ശുദ്ധീകരിച്ചു. ദൈവഭയം വഴി വിശുദ്ധി പാലിക്കാൻ വി. പൗലോസ് ശ്ലീഹ ആഹ്വാനം ചെയ്യുന്നു. നമ്മെ നിർമ്മലരും പരി ശുദ്ധരുമായി തൻ്റെ സന്നിധിയിൽ നിർത്തേണ്ട തിനാണ് തൻ്റെ സഹനവും മരണവും വഴി അവൻ നമുക്ക് സമാധാനം നല്‌കിയത്. “തന്റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്‌ക ളങ്കരുമായിരിക്കാൻ ലോകസ്ഥാപനത്തിനു മുമ്പു തന്നെ അവിടുന്ന് നമ്മെ ക്രിസ്തു‌വിൽ തിരഞ്ഞെടുത്തു” (എഫേ. 1:4). അതുകൊണ്ട് ദൈവതിരുസന്നിധിയിൽ നമ്മുടെ ജീവിതം കുറ്റ മറ്റതാക്കണം.
സമാധാനത്തിൻ്റെ ദൈവം നിങ്ങളെ പൂർണ്ണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പ്രത്യാഗമ നത്തിൽ നിങ്ങളുടെ ആത്മാവും ജീവനും ശരീ രവും അവികലവും പൂർണ്ണവുമായിരിക്കാൻ ഇട യാകട്ടെ നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാ ണ്. അവിടുന്ന് അതനുസരിച്ച് പ്രവർത്തിക്കു കയും ചെയ്യും.