കുർബ്ബാനയും കൊന്തയും പിന്നെ ഒരു ഐ.എ.എസ് റാങ്കും

“മറിയം പറഞ്ഞു: എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു” (ലൂക്ക 1:46-47).

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരീക്ഷയാണ് ഐ.എ.എസ്. യുപിഎസ്‌സി എന്ന കേന്ദ്ര സ്ഥാപനം നടത്തുന്ന ഈ പരീക്ഷയിൽ റാങ്കു നേടുക എന്നത് അഭിമാനാർഹമായ നേട്ടമാണ്. ആ നേട്ടത്തിലേക്ക് ഇത്തവണ നടന്നു കയറിയത് തിരുവനന്തപുരം ജില്ലയിലെ നരുവാമൂട് എന്ന ഗ്രാമത്തിലെ വെള്ളാപ്പള്ളി രോഹിണി ഭവൻ എന്ന പണി പൂർത്തിയാകാത്ത വീട്ടിലെ ഒരു പാവപ്പെട്ട കുട്ടിയാണ്. പേര് ജെ.എസ്. ശ്രീജ. 24 വയസ്സ്. അച്ഛൻ (ജയകുമാർ) കൂലിപ്പണിക്കാരനാണ്. അമ്മ (ഷീജ കുമാരി) വീട്ടമ്മ, രണ്ടു മക്കൾ. ആദ്യത്തെ കുട്ടി ശ്രീജ. രണ്ടാമത്തേത് അനിയൻ. ഒന്നാം വർഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാർത്ഥി ജെ.എസ്. ജ്യോതിഷ്. പഠനം വെള്ളായണി ലിറ്റിൽ ഫ്ളവർ സ്‌കൂളിൽ പിന്നെ ഇല്ലിമൂട് ന്യൂ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്‌ടു പട്ടം സെന്റ്റ് മേരീസ്. ഡിഗ്രിയും പിജിയും മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ. വലിയ പഠനകേന്ദ്രങ്ങ ളിൽ പരിശീലനവും കമ്പ്യൂട്ടറും ഫൈവ്ജി ഫോൺ സംവിധാനവും ഈ പാവപ്പെട്ട കുട്ടിക്ക് ഉണ്ടായിരുന്നി ല്ല. എന്നാലും സമൂഹത്തിലെ ഉന്നത കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ കുട്ടികൾ എഴുതുന്ന സിവിൽ സർവ്വീസസ് പരീക്ഷയിൽ ഈ കുട്ടിയും പങ്കെടുത്തു. തുടർന്ന് റാങ്ക് പ്രഖ്യാപിക്കപ്പെട്ടു. 57-ാം റാങ്കോടെ ശ്രീജ എന്ന പെൺകുട്ടി ഐഎഎസ് നേടി. വിജയത്തിന്റെ നെറുകയിലെത്തിയ റാങ്കുകാരിയെ തേടി പത്രക്കാരും മാധ്യമങ്ങളും ആ ഗ്രാമത്തിലെ പണി തീരാത്ത വീടിൻ്റെ മുമ്പിലെത്തി. അവരു ചോദിച്ചത്, ഈ പരിമിതികളിൽ ഇത്രയധികം നേട്ടമുണ്ടാ ക്കിയതിന്റെ ഊർജ്ജം എവിടെ നിന്ന്? ഒറ്റവാക്കിൽ ഈ റാങ്കുകാരി പറഞ്ഞത്, കൊന്തയിൽ നിന്നാണ് എന്ന്. പരിശുദ്ധ അമ്മയോടുള്ള അഗാധമായ ആത്മബന്ധത്തിൽ ആഗ്രഹങ്ങളെല്ലാം പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ഞങ്ങൾ കുടുംബമൊട്ടാകെ പ്രാർത്ഥിക്കും. ആ പ്രാർത്ഥനയാണ് എൻ്റെ ഊർജ്ജം. ഒഴിവു കിട്ടുന്ന സമയങ്ങളിൽ ആത്മീയഗാനങ്ങൾ മനസ്സുവച്ചു കേൾക്കും. കരളുരുകി കൊന്ത ചൊല്ലി പ്രാർത്ഥി ക്കും. പഠനമുറിയിലെ പഴയ മേശയിൽ തിരുക്കുടുംബത്തിൻ്റെ പടം വച്ചിട്ടുണ്ട്. ഈ ഊർജ്ജത്തിൽ നിന്ന് ശക്തിപ്പെട്ടാണ് ഞാൻ പരീക്ഷയ്ക്ക് പോയത്‌. ഐഎഎസിൻ്റെ ഫലപ്രഖ്യാപനം വരുന്ന സമയത്തും ഞാൻ കൊന്ത ചൊല്ലുകയായിരുന്നു. ഫലം വന്നപ്പോൾ എനിക്ക് റാങ്ക്. കൊന്ത നേടിത്തന്ന റാങ്ക്. കുർബ്ബാന പകർന്ന ശക്തി പ്രാർത്ഥന ഉജ്ജ്വലപ്പെടുത്തിയ ആത്മധൈര്യം. പാവപ്പെട്ട അച്ഛനും അമ്മയും തന്ന സ്നേഹ മുള്ള പിന്തുണ. ഈ തിരുക്കുടുംബ അന്തരീക്ഷത്തിൽ നിന്നാണ് എൻ്റെ പഠനവും എൻ്റെ പരീക്ഷയും. പല മാധ്യമങ്ങളും കൊന്തയുടെയും കുർബ്ബാനയുടെയും തിരുക്കുടുംബത്തിൻ്റെയും വിശേഷങ്ങളിലേക്ക് തിരിഞ്ഞില്ല. എന്നാൽ, തിരഞ്ഞു പിടിച്ച് ഈ തലമുറയോട് പറയേണ്ടത് ഈ ശ്രീജയത്തിന്റെ പിന്നിലെ മേരീവിജയം ആണ്. പരിമിതിയിൽ ആണെങ്കിലും പ്രാർത്ഥന ഉണ്ടെങ്കിൽ പരമാവധി ഉയരത്തിൽ എത്താൻ ഈശോ സഹായിക്കും. ആ സഹായത്തിൽ അമ്മ മേരിയുടെ മദ്ധ്യസ്ഥതയും ഉണ്ടാകും. നമ്മുടെ കുഞ്ഞു ങ്ങളെല്ലാം ആഴമേറിയ ദൈവവിശ്വാസത്തിലേക്ക് അവാച്യമായ ദൈവവിശ്വാസത്തിലേക്ക്, പ്രാർത്ഥനയി ലേക്ക് അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഡിവൈൻ കുടുംബം ഉള്ളുരുകി പ്രാർത്ഥിക്കുന്നു.