

ബാറൂക്കിന്റെ പുസ്തകം നാലാം അദ്ധ്യായ ത്തിന്റെ ഇരുപത്തിയെട്ടാം തിരുവചനം ഇങ്ങനെ പറ യുന്നു: “കർത്താവിൻ്റെ അരികിൽ നിന്നും അക ലാൻ ഇടയായതിൻ്റെ പത്തിരട്ടി തീക്ഷണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുക.” ഈ വചന ത്തിൽ രണ്ട് പ്രധാനപ്പെട്ട വാക്കുകളാണ് ശ്രദ്ധിക്കേ ണ്ടത്. ഒന്ന്, തിരിച്ചറിയുക. കർത്താവിൽ നിന്നും അകലുവാൻ നിൻ്റെ ഏതെങ്കിലും നോട്ടം, ചിന്ത, ഒരു വാക്ക്, ഒരു പ്രവൃത്തി ഇടയായിത്തീർന്നിട്ടുണ്ട ങ്കിൽ നീ അതിനെ തിരിച്ചറിയുക. തിരിച്ചറിയുന്ന നീ കർത്താവിങ്കലേക്ക് പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചു വരണം. ഈ വചനം തന്റെ ജീവിത ത്തിൽ പ്രാവർത്തികമാ ക്കിയ വ്യക്തികളിൽ ഒരാളെ ലൂക്കായുടെ സുവിശേഷം പത്തൊൻപതാം അദ്ധ്യായ ത്തിന്റെ ഒന്നു മുതൽ പത്തു വരെയുള്ള തിരുവച നത്തിൽ നാം കാണു ന്നുണ്ട് അത് ചുങ്കക്കാരിൽ പ്രധാനിയും ധനികനുമായി രുന്ന സക്കേവൂസാണ്. ആ വചനഭാഗത്തിൽ ആറ് പ്രധാനപ്പെട്ട കാര്യങ്ങൾ കാണുന്നു. ആറു കാര്യങ്ങ ളിൽ മൂന്നു കാര്യം ഈശോ ചെയ്തതാണ്. മൂന്നു കാര്യം സക്കേവൂസ് ചെയ്തതാണ്. ഈശോ ചെയ്ത മൂന്നു കാര്യങ്ങളിൽ ഒന്നാമത്തെ കാര്യം. മനു ഷ്യൻ അവനെ കാണാൻ ആഗ്രഹിച്ചാൽ കാണാൻ ആഗ്രഹിക്കുന്നവന്റെ കൂടെ വസിക്കുന്ന വനാണ് കർത്താവ് എന്ന് ബോധ്യ പ്പെടുത്തുന്നു. നാം കർത്താ വിലേക്ക് ഒരു സ്റ്റെപ്പ് എടുത്ത് വെക്കാൻ തയ്യാറായാൽ നമുക്കുവേണ്ടി കർത്താവ് 99 സ്റ്റെപ്പ് എടുത്തു വയ്ക്കും. എന്നു പറഞ്ഞാൽ, നമ്മുടെ ഭാഗത്തു നിന്നും കർത്താവി ങ്കലേക്ക് തിരിയാൻ ഒന്നു മനസ് കാണിച്ചാൽ അവൻ ഇറങ്ങി വന്ന് ഏറ്റെടുത്ത് രക്ഷിക്കും എന്ന ബോധ്യ മാണ് ഇതിലൂടെ കർത്താവ് തരുന്ന ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, ഒളിച്ചിരി ക്കുന്നവനെ വിളിച്ചിറക്കുന്ന വനാണ് കർത്താവ്. ലൂക്കായുടെ സുവിശേഷം പത്തൊൻപതാം അദ്ധ്യായ ത്തിൻ്റെ അഞ്ചാം തിരുവചനം. സിക്കമൂർ മരത്തിൻ്റെ ഇലകൾക്കിടയിൽ ഒളി ച്ചിരുന്നവനെ ഈശോ വിളിച്ചിറക്കി. സക്കേവൂസ് വേഗം ഇറങ്ങി വരുക. ഉത്പത്തി പുസ്തകത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലെ എട്ട് ഒൻപത് തിരുവ ചനത്തിൽ നാം കാണുന്നുണ്ട്, പാപം ചെയ്ത ആദവും ഹവ്വായും മരങ്ങൾക്കി ടയിൽ ഒളിച്ചു. ഒളിച്ചിരുന്നവരെ കർത്താവ് വിളിച്ചിറക്കി. ആദം നീ എവിടെ യാണ്. നമ്മൾ അറിയേണ്ടത് ഓരോ പാപവും നമുക്ക് ഓരോ മറ തരും. അതിൻ്റെ കാരണം, അടുത്തത് നമ്മെക്കൊണ്ട് ചെയ്യിക്കാനാണ്. ഇങ്ങനെ പാപം തരുന്ന മറയിൽ നിന്നും വിളിച്ചിറക്കുന്നവനാണ് കർത്താവ്
മൂന്നാമത്തെ കാര്യം, ഒരു വ്യക്തിയിലൂടെ അവൻ്റെ കുടുംബത്തിന് മുഴു വൻ രക്ഷ കൊടുക്കാൻ യേശു ആഗ്രഹിക്കുന്നു. സക്കേവൂസ് തീരുമാനമെ ടുത്തപ്പോൾ അവനു മാത്രമല്ല ഈശോ രക്ഷയുടെയും സമാധാനത്തിന്റെയും സന്തോഷത്തിൻറെയും അനുഭവം കൊടുത്തത്, മറിച്ച്, അവനിലൂടെ അവന്റെ കുടുംബത്തിന് മുഴുവൻ കൊടുത്തു. ഞാനും നിങ്ങളും ഒന്ന് കർത്താവിങ്ക ലേക്ക് തിരിയാൻ തയ്യാറായാൽ നമുക്ക് മാത്രമല്ല കർത്താവ് അനുഗ്രഹം തരുന്നത്, നമ്മിലൂടെ കുടുംബത്തിലെ മറ്റുള്ളവർക്കും കൂടിയാണ്.
സക്കേവൂസ് ചെയ്തത ഒന്നാമത്തെ കാര്യം. അതിൽ അവൻ അവന്റെ കുറ വിലേക്ക് നോക്കിയില്ല. പൊക്കം കുറവായതിനാൽ ജനക്കൂട്ടത്തിൽ നിന്ന് കൊണ്ട് യേശുവിനെ കാണാൻ സാധിച്ചില്ല. അവൻ തന്റെ കുറവിലേക്ക് നോക്കി പരാതി പറയാതെ പിന്നോട്ട് മാറാതെ നിരാശപ്പെടാതെ ത്യാഗം സഹി ക്കാൻ ബുദ്ധിമുട്ടാൻ തയ്യാറായി. ആരു തങ്ങളുടെ കുറവിലേക്ക് നോക്കി നിരാശപ്പെടാതെ പരാതി പറയാതെ യേശുവിലേക്ക് അടുക്കുവാൻ കാണു വാൻ സ്വീകരിക്കാൻ തയ്യാറാകുന്നുവോ അവരെ കർത്താവ് കൂടുതലായിട്ട് രക്ഷിക്കും.
സക്കേവൂസ് ചെയ്ത രണ്ടാമത്തെ കാര്യം, ഈശോ പറഞ്ഞു: ഇറങ്ങി വരിക. അവൻ ഈശോയുടെ വാക്കിനെ അനുസരിക്കാൻ തയ്യാറായി. ആരാണോ താൻ ആയിരിക്കുന്ന പാപസുഖത്തിൽ നിന്നും ജഡിക സുഖ ത്തിൽ നിന്നും ദൈവത്തിൻ്റെ സ്വരം കേൾക്കുമ്പോൾ ഇറങ്ങി വരാൻ തയ്യാ റാകുന്നത് അനുസരിക്കുന്നത് അവർക്കു മാത്രമേ യേശു ഒരുക്കുന്ന രക്ഷ യുടെ സൗഖ്യത്തിൻ്റെ സന്തോഷത്തിൻ്റെ ഫലം അനുഭവിക്കാനായിട്ട് സാധി ക്കുകയുള്ളു.
സക്കേവൂസ് ചെയ്ത മുന്നാമത്തെ കാര്യം. ലൂക്കായുടെ സുവിശേഷം പത്തൊൻപതാം അദ്ധ്യായം എട്ടാം തിരുവചനം. അവൻ ഈശോയുടെ മുൻപിൽ ഉറപ്പ് പറഞ്ഞു. ഇതാ, എൻ്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും പണം വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലി രട്ടിയായി തിരിച്ചു കൊടുക്കും. അവൻ താൻ ചെയ്ത കാര്യങ്ങൾക്ക് മുഴു വൻ പ്രായശ്ചിത്തം ചെയ്യാൻ തയ്യാറായി. അവൻ ഉള്ളതു മുഴുവൻ ഇല്ലാത്ത വനുമായി പങ്കുവെയ്ക്കാൻ തയ്യാറായി. ആര് ഇന്നലെകളിലെ തെറ്റിനെ ഓർത്ത് പശ്ചാത്തപിച്ച് തിരിച്ചു വന്ന് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാ കുന്നുവോ, ആര് തനിക്കുള്ളത് ഇല്ലാത്തവനുമായി പങ്കുവെയ്ക്കാൻ തയ്യാ റാകുന്നുവോ അവർക്ക് കർത്താവൊരുക്കുന്ന രക്ഷ.യുടെയും സന്തോഷത്തി ൻ്റെയും സൗഖ്യത്തിന്റെയും അനുഭവം ലഭിക്കും.
