എല്ലാറ്റിന്റേയും ഉടമസ്ഥൻ

ദൈവത്തെ സർവ്വത്തി ൻറെയും സ്രഷ്‌ടാവും പരിപാലകനും സകല അനുഗ്രഹങ്ങളുടെയും ഉറവിടവുമായി കാണുന്നവർക്കേ ദൈവത്തെ ആരാധി ക്കാനാവൂ. ദൈവത്ത എല്ലാറ്റിനും ഉപരിയായി കാണണം. എല്ലാറ്റി ൻ്റെയും ഉടമസ്ഥനും നാഥനുമായി കാണണം.

ദൈവത്തെ ആരാധിക്കുവാൻ നില്ക്കുമ്പോൾ നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യ മുണ്ട്. ആരാണ് നിന്നെ ഭരിക്കുന്നത്? ഈശോ പഠി പ്പിച്ച മനോഹരമായ പ്രാർത്ഥന ഇങ്ങനെയാണ്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം പൂജിതമാകണമേ, നിൻ്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേതു പോലെ ഭൂമിയിലും ആക് ണമേ. ദൈവത്തിൻ്റെ ഭരണത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. എല്ലാം ദൈവത്തിന്റെ ഭരണത്തി ലേക്കു വരണം. ദൈവമേ, നീ എൻന്റെ ഭരണകർത്താ വായി വരണമേ. ദൈവത്തിൻ്റെ ഭരണത്തിലേക്കു വരുമ്പോഴാണ് നമുക്കു ദൈവത്തെ ആരാധിക്കാ നാവുക.
ദൈവത്തെ സർവ്വത്തിൻ്റെയും സ്രഷ്‌ടാവും പരി പാലകനും സകല അനുഗ്രഹങ്ങളുടെയും ഉറവി ടവുമായി കാണുന്നവർക്കേ ദൈവത്തെ ആരാധി ക്കാനാവൂ. ദൈവത്തെ എല്ലാറ്റിനും ഉപരിയായി കാണണം. എല്ലാറ്റിൻ്റെയും ഉടമസ്ഥനും നാഥനു മായി കാണണം. ഇങ്ങനെ ചെയ്താൽ നമ്മുടെ കൈയിൽ എന്തെങ്കിലും ഉണ്ടാകുമോ? ഇല്ല. നമ്മുടെ ഉടമസ്ഥാവകാശം ഇല്ലാതാകും. നമുക്കു ഒന്നുമില്ലെന്നു അംഗീകരിക്കാനാവും. അവർക്കാണ് ദൈവത്തെ നാഥനായി കാണാനാവുക. ഇവർക്കാണ് ദൈവത്തെ ശരിക്കും ആരാധിക്കാനാവുക. ദൈവത്തെ ശരിക്കും ആരാധിക്കുന്നതിന് നമുക്കു വേണ്ട ഒന്നാമത്തെ ഉപാധി നമ്മുടെ ഒന്നുമില്ലായ്‌മ അംഗീകരിക്കുക എന്നതാ ണ്. നമ്മുടെ കൈയിൽ എന്തെങ്കിലും ഉള്ളത് ദൈവാരാധനയ്ക്ക് തടസ്സ മാകും. അതെങ്ങനെയാണ് സംഭവിക്കുക? നാം അതിന്റെ ഉടമസ്ഥനായിരി ക്കുമ്പോഴാണ്. എന്തി ൻ്റെയോ ഉടമസ്ഥനായി ജീവിക്കുന്നതുകൊണ്ടാണ് നിനക്ക് ദൈവത്തെ ആരാ ധിക്കാനാവാതെ വരുന്നത്.
ദൈവത്തെ ആരാധി ക്കാൻ വരുന്ന വരോട് ദൈവം സ്നേഹത്തോടെ ചോദിക്കുന്നു. നിൻ്റെ കൈയിൽ എന്താണിരിക്കു ന്നത്. ഒരു സഹോദരൻ ഒരി ക്കൽ എന്നെ കാണാൻ വന്നു. അദ്ദേഹത്തിൻ്റെ കൈയിൽ 50,000 രൂപ യ്ക്കുള്ള സ്വത്തുണ്ട്. കൊടുത്തുവീട്ടാൻ 50ലക്ഷം രൂപയുടെ കടവുമുണ്ട്. എങ്ങനെ ഒക്കെ കൂട്ടി നോക്കിയാലും എങ്ങും എത്തുന്നില്ല. സ്വാഭാവിക മായും ഉത്കണ്ഠ. ഭയം. ഒന്നിനും മതിയാകുന്നില്ല. ഇതാണ് എല്ലാവരുടെയും തന്നെ അസ്വസ്ഥതയ്ക്കു കാരണം. എന്തു ചെയ്യു മെന്നു ഒരു പിടിയും ഇല്ല.
ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ‘നിന്റെ കൈയിൽ 50,000 രൂപയുണ്ട്. ബാക്കി എവിടെക്കാണും’?. വിശ്വാ സിയായ അവൻ പറഞ്ഞു. തു. ‘ദൈവത്തിന്റെ കൈയിൽ”. ‘അപ്പോൾ നീ ഒരു കൊച്ചു മുതലാളി. ദൈവം ഇത്തിരി കൂടി വലിയ മുതലാളി. അതാണോ ദൈവത്തെക്കു റിച്ചുള്ള നിന്റെ ധാരണ. ബാക്കി ദൈവത്തിൻ്റെ കൈയിൽ എന്നു പറയു മ്പോൾ അതല്ലേ നീ സൂചി പ്പിക്കുന്നത്. എന്നാൽ ബൈബിൾ പഠിപ്പിക്കുന്നത് അതല്ല. സർവ്വ സമ്പത്തി ന്റെയും ഉടയവൻ ദൈവ മാണ് എന്നാണ്. അത് നീ അംഗീകരിക്കുന്നെങ്കിൽ നിൻ്റെ കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന 50,000 കൂടി ദൈവത്തെ ഏല്‌പിക്കുക. അപ്പോൾ സർവ്വസമ്പത്തിൻ്റെയും ഉടയവ നായി ദൈവത്തെ കാണാനാവും. നിൻ്റെ കൈവശമുള്ള 50,000 രൂപയുടെയും ഉടമ ദൈവമാണ്. ഉടമസ്ഥാവകാശം ദൈവത്തിനു സമർപ്പിക്കുക. ‘അപ്പോൾ നിന്റെറെ ഒന്നുമില്ലായ്‌മ നിനക്കു ഉൾക്കോള്ളാനാവും.അവിടെ നിൽക്കുമ്പോൾ സർവ്വ സമ്പത്തിൻ്റെയും ഉടയവനായ ദൈവത്തിനു സ്‌തുതിയും സ്തോത്രവും അർപ്പിക്കാനാവും. നിൻ്റെ കൈവശമുള്ളതെല്ലാം ദൈവത്തെ ഏല്‌പിക്കുമ്പോൾ ദൈവത്തിൻ്റെ കൈയിലുള്ളതെല്ലാം നിൻ താകുന്നത് നീ അനുഭവിക്കും. നിൻ്റെ മുഴുവൻ ജീവിതത്തിൻ്റെയും ഉടമ സ്ഥാവകാശം ദൈവം ഏറ്റെടുക്കും. അവിടെ ദൈവത്തിന്റെ ഭരണം വരു ന്നു. അവിടെ നിനക്ക് ദൈവത്തെ ആരാധിക്കാനാകുന്നു. വെളിപാടിന്റെ പുസ്‌തകത്തിൽ നാം വായിക്കുന്നു: പിന്നെ ഞാൻ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയും ചുറ്റും അനേകം ദൂതന്മാരെ ക‌ണ്ടു. അവരുടെ സ്വരവും ഞാൻ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളും, ആയി രങ്ങളും ആയിരുന്നു. ഉച്ചത്തിൽ അവർ ഉദ്ഘോഷിച്ചു. കൊല്ലപ്പെട്ട കുഞ്ഞാട് ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും ജാതിയും സ്വീകരിക്കു വാൻ യോഗ്യനാണ്. സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു. സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹത്വവും ആധിപ ത്യവും. നാലു ജീവികളും ആമേൻ എന്നു പ്രതിവചിച്ചു. ശ്രേഷ്ഠന്മാർ സാഷ്ട‌ാംഗം വീണ് ആരാധിച്ചു. (5:11-14) സ്വർഗവാസികൾ മുഴുവൻ ദൈവത്തെ ആരാധിക്കുന്നു. ഭൂമിയും ഭൂമിക്ക ടിയിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്‌ടികളും ദൈവത്തെ ആരാധി ക്കുന്നു. ഇതാണ് വി. യോഹന്നാൻ കണ്ട ദർശനം. ഇങ്ങനെയാണ് സംഭവി ക്കേണ്ടത്. ‘സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ’ എന്നു പ്രാർത്ഥിക്കുമ്പോൾ നാം ഇതിനാണ് പ്രാർത്ഥിക്കുന്നത്. സ്വർഗ്ഗം മുഴുവൻ ദൈവത്തെ ആരാധിക്കുന്നു. ഭൂമിയിൽ അങ്ങനെ സംഭവിക്കണമെങ്കിൽ നമ്മുടെ കൈവശം ഒന്നും ഉണ്ടാകരുത്. ഓരോരുത്തരും തങ്ങളുടെ ജീവിത ത്തിൻ്റെ ആകെ ഉടമസ്ഥാവകാശം ദൈവത്തിനു നല്‌കണം.അങ്ങനെയല്ലാ ത്തവർ ദൈവത്തെയല്ല, തങ്ങൾ സ്വയം സൃഷ്‌ടിച്ച് ഒരു രൂപത്തെയാണ് ആരാ ധിക്കുന്നത്. നമ്മുടെ അസ്വസ്ഥതയുടെ കാരണം എന്താണ്? എന്തൊക്കെയോ നമു ക്കുണ്ട് എന്നതാണ് കാരണം. ഇല്ലാത്തതല്ല നമ്മെ അസ്വസ്ഥരാക്കുന്നത്. ധ്യാനത്തിനു വരുന്ന ചിലർ ചോദിക്കുന്ന ദൈവശാസ്ത്രപരമെന്നു തോന്നാവുന്ന ഒരു ചോദ്യമുണ്ട്. ദൈവത്തെക്കുറിച്ചുള്ള എന്റെ പദ്ധതി എന്താണ്? കേട്ടാൽ തോന്നും ആളാകെ നവീകരിക്കപ്പെട്ട ദൈവത്തിന്റെ ജോലിക്കായി ഇറങ്ങിപ്പുറപ്പെടാൻ തയ്യാറായിരിക്കുകയാണ് എന്നൊക്കെ. എന്നാൽ ചോദിച്ചു വരുമ്പോൾ വ്യക്തമാകുന്നതു അദ്ദേഹം വല്ലാത്ത കട ബാധ്യതയിലാണ്. എത്ര ശ്രമിച്ചിട്ടും ഒന്നും ആകുന്നില്ല. എന്തു ചെയ്യണം എന്നാണ് ചോദ്യം. ഒരിക്കൽ ഒരു വലിയ ജനാവലി തൻ്റെ പക്കലേക്ക് വരുന്നതുകണ്ട് ഈശോ പീലിപ്പോസിനോട് പറഞ്ഞു. ഇവർക്കു ഭക്ഷണം കൊടുക്കണം. പീലിപ്പോസ് ഭയന്നു. 200 ദനാറക്കു അപ്പം വാങ്ങിച്ചാലും മതിയാവില്ല. അവരുടെ കൈയി ലുള്ളതു അഞ്ച് അപ്പവും രണ്ടു മീനും മാത്രം. നമ്മുടെ കൈയിൽ എന്തു ണ്ടായാലും അത് അഞ്ചപ്പവും രണ്ടുമീനുമേ ആകുന്നുള്ളൂ. ഇതു കൈയി ലിരിക്കുമ്പോൾ ദൈവത്തെ എല്ലാറ്റിൻ്റെയും നാഥനായി അംഗീകരിക്കാനാ വില്ല. അതുകൊണ്ട് ദൈവത്തെ ആരാധിക്കണമെങ്കിൽ നിൻ്റെ കൈയിലു ള്ളത് ഉപേക്ഷിക്കുക. എന്നു വച്ചാൽ അതിൻ്റെ ഉടമസ്ഥാവകാശം ദൈവ ത്തിനു സമർപ്പിക്കുക. നമുക്കു പ്രാർത്ഥിക്കാം എന്റെ കർത്താവേ, എൻ്റെ ദൈവമേ എൻ്റെ കൈയിലുള്ളതെല്ലാം ഞാനങ്ങേക്കു സമർപ്പിക്കുന്നു. എന്നെയും വീടിനെയും വീട്ടിലുള്ളവരെയും എല്ലാം അങ്ങേക്കു സമർപ്പിക്കുന്നു. ദൈവമേ, അങ്ങ് എല്ലാറ്റിന്റെയും ഉടമ സ്ഥനായി വാഴണമേ. ഹല്ലേലൂയ, ഹല്ലേലൂയ