സംതൃപ്‌തിയാണോ ആധുനിക ജീവിത ത്തിന്റെ മുഖമുദ്രയെന്നു തോന്നിപ്പോകും, ലോക ത്തിന്റെ പോക്കു കണ്ടാൽ! ഒന്നും ആരെയും ഒട്ടും സംതൃപ്തരാക്കാതെ, ഉന്നതനേട്ടങ്ങൾ പോലും വിലമതിക്കപ്പെടാതെ, തികച്ചും പരിഭ്രമിച്ചു നിൽക്കു ന്ന, ഒന്നിലും മതിവരാത്ത അസ്വസ്ഥമായ ഒരു ലോകം. ആ ലോകത്തിലാണ് നാമിപ്പോൾ. ഇനി എന്താണ് മനുഷ്യനെ യഥാർത്ഥത്തിൽ സംതൃപ്ത നാക്കുന്നത്? ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരി ക്കുന്നു!
വി. യോഹന്നാൻ്റെ സുവിശേഷം 14-ാം അദ്ധ്യായം 8-ാം തിരുവചനത്തിൽ, അപ്പ‌സ്തോല ന്മാരിൽ ഒരുവനായ പീലിപ്പോസ് യേശുവിന്റെ മുമ്പിൽ അവതരിപ്പിക്കുന്ന മനോഹരമായ ഒരപേ ക്ഷയുണ്ട്. “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരുക, ഞങ്ങൾക്ക് അതുമതി” (യോഹ. 14:8).
ദൈവികത കുടികൊള്ളുന്ന മനുഷ്യമനസ്സിൽ, ഒളിഞ്ഞു കിടക്കുന്ന ഒരു ദിവ്യരഹസ്യം അനാവ രണം ചെയ്യുന്ന ഉദാത്തമായ പ്രാർത്ഥന കൂടിയാ ണിത്. “ഞങ്ങൾക്ക് ദൈവത്തെ കണ്ടാൽ മതി. ഞങ്ങൾ സംതൃപ്‌തരാകും.” എപ്പോൾ? ദൈവ ത്തിൻറെ തിരുമുഖം ഒന്നു ദർശിക്കുന്ന മാത്രയിൽ! മൂന്നു നീണ്ട വർഷം യേശു വിനോടൊപ്പം ചിലവഴിച്ച് പ്പോൾ അപ്പസ്തോല ന്മാർക്കു കിട്ടിയ ബോധ്യമാ ണത്. ആകെ കാണാൻ കൊതിക്കുന്ന ഒരേ ഒരു മുഖം, അത് ദൈവവദനം മാത്രം. കിട്ടേണ്ട അനുഭവമോ ദൈവസ്നേഹവും. സാധിച്ചാൽ അവിടുത്തെ ശബ്ദം ഒന്നു കേൾക്കു കയും വേണം. വളരെ ചുരു 6131000 ആഗ്രഹങ്ങൾ. ഞാനെന്റെ ദൈവത്തിൻ്റെ ശബ്ദം കേൾക്കുകയും ദൈവസ്നേഹം ഹൃദയത്തി ലേക്ക് ആവഹിക്കുകയും ചെയ്താൽ പിന്നെ എനിക്ക് ഒന്നും വേണ്ടാ. ഞാൻ തികച്ചും സംതൃപ്തനാണ്!
ഇഹലോകത്തിൽ, തന്റെ മൂന്നു വർഷത്തെ പരസ്യ ശുശ്രൂഷയിൽ യേശു ദൈവത്തെ വിളിച്ചത് പിതാ വെന്നാണ്. തന്നെ സദാ സ്നേഹിക്കുന്ന, തൻറെ സകല കാര്യങ്ങളിലും വലിയ കരുതലുള്ള വാത്സ ല്യനിധിയായ അബ്ബാ-പിതാ വിലാണ് താൻ ആശ്രയിക്കുനതെന്ന തികഞ്ഞ ബോധ്യം യേശുവിന് എപ്പോഴും ഉണ്ടായിരുന്നു. ദൈവം സ്നേഹമാണെ ന്നുള്ള നിത്യസത്യമാണ് വാസ്തവത്തിൽ സുവിശേഷ ങ്ങളിലൂടെ മനുഷ്യഹൃദയങ്ങ ളിലേക്കു വ്യാപരിക്കുന്നത്.
പാപത്തിന്റെ ശാപത്തിൽ നാം നിത്യമായി ശിക്ഷിക്ക പ്പെടരുതെന്നും ഒരിക്കലും നശിച്ചു പോകരുതെന്നും ദൈവം തിരുമനസ്സായതു കൊണ്ട് തന്റെ ഏകജാതനെ നമ്മുടെ നിത്യരക്ഷയ്ക്കായി നല്‌കി. അവന്റെ സ്നേഹ ത്തിൽ ആശ്രയിച്ച്, അവനിൽ വിശ്വസിച്ച് രക്ഷ പ്രാപി ക്കാൻ അങ്ങനെ അവിടുന്നു നമുക്ക് ഒരു വഴി ഒരുക്കി മരണം നമ്മെ കീഴടക്കാതിരിക്കാൻ ദൈവപിതാവ് പുത്രനെ മരണത്തിന് വിട്ടുകൊടുത്തു. പാപത്തിന്റെ ശാപം നമുക്ക് ഏല്ക്കാതിരിക്കാൻ മനുഷ്യ കുലം മുഴുവന്റെയും ശാപമായി, ശാപമായ കുരിശിൽ അവൻ മരിച്ചു. ശാപത്തെ അങ്ങനെ ദൈവം യേശുക്രിസ്‌തു വഴി അനുഗ്രഹമാക്കി മാറ്റി. ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായി തീർന്നുകൊണ്ട് നിയമത്തിന്റെ ശാപത്തിൽ നിന്നു നമ്മെ രക്ഷിച്ചു.
നമ്മോടുള്ള സ്നേഹത്തെ പ്രതി ദൈവം തൻ്റെ മകനെപ്പോലും നമുക്കു വേണ്ടി ഏല്പ്‌പിച്ചു തന്നെങ്കിൽ മകനോടൊപ്പം സകലതും നമുക്ക് ദാനമായി തരികയില്ലേ എന്നാണ് ദൈവസ്നേഹപാരമ്യത്തെക്കുറിച്ചുള്ള വി. പൗലോ സ്‌ശ്ലീഹയുടെ കാഴ്ച്‌ചപ്പാട്. അനന്തമായ ഈ ദൈവസ്നേഹത്തിൽ നമുക്ക് തീർച്ചയായും ആശ്രയിക്കാം. “നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.” നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ നിസ്സാര കാര്യം പോലും അവിടുന്ന് അറിയുന്നു. ഒരു തലമുടിനാരു കൊഴിഞ്ഞാൽ ആർക്കാണിത്ര നഷ്‌ടം. എന്നാൽ, അതു പോലും ശ്രദ്ധയോടെ കരുതാൻ ഹൃദയമുള്ള ഒരു പിതാവ് നമുക്കുണ്ടെന്ന് യേശു പറയുന്നു.
“അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീർക്കണ ങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് (സങ്കീ. 56:8). ദൈവം നമ്മുടെ ദുരിതങ്ങൾ മനസ്സിലാക്കിയിട്ടുള്ളവനാണ്. കഴിഞ്ഞകാലങ്ങളിൽ നമുക്കു ണ്ടായിട്ടുള്ള വേദനകളിൽ കരഞ്ഞപ്പോൾ, നാം കരുതി ആ കണ്ണീരെല്ലാം വെറുതെ നിലത്തു വീണ് പാഴായിപ്പോയെന്ന്. എന്നാൽ, ദൈവം പറയുന്നു: നീ കരഞ്ഞപ്പോൾ നിൻ്റെ ഓരോ തുള്ളി കണ്ണീരും എന്റെ ഹൃദയത്തിലേ ക്കാണ് അടർന്നു വീണതെന്ന്! നിൻ്റെ കണ്ണീർ എൻ്റെ ഹൃദയമാകുന്ന കുപ്പിയിലാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്, എന്ന്. എല്ലാം അറിയുന്ന ദൈവം സർവ്വവും നമ്മുടെ ഉപരിനന്മയ്ക്കായി മാറാൻ അവിടുന്ന് കാത്തിരിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്നു സകലവും നന്മയ്ക്കായിട്ട് മാറ്റുമെന്ന് നമുക്ക് അറിയാമല്ലോ എന്ന് ഉറപ്പിച്ചു പറയാൻ മാത്രം പൗലോ സ്‌ശ്ലീഹ ദൈവസ്നേഹത്തിൽ ആശ്രയിക്കുന്നുണ്ട്.
“കർത്താവാണ് എൻ്റെ ഇടയന്, എനിക്കൊന്നിനും കുറവുണ്ടാകുകയില്ല” (സങ്കീ. 23:1). ദൈവം എല്ലാത്തിനും മതിയായവനാണെന്നും അവൻ തന്റെ എല്ലാക്കാര്യത്തിലും ശ്രദ്ധയുള്ള, സ്നേഹമുള്ള പിതാവാണെന്നും ബോധ്യ മില്ലാത്ത വ്യക്തി എപ്പോഴും അസംതൃപ്‌തനായിരിക്കും. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശൂന്യത അവൻ്റെ ജീവിതത്തിൽ അനുഭവ പ്പെടും. കൂടുതൽക്കൂടുതൽ നേടാൻ അപ്പോൾ അവന്റെ ഹൃദയം കൊതി ക്കും. വിരോധാഭാസമെന്നു പറയട്ടെ, ആഗ്രഹിക്കുന്നത് എത്രയധികം ലഭി ക്കുന്നുവോ അത്രയധികം തന്നെ ലഭിച്ചവയോട് അത്തരം വ്യക്തികൾക്കു വിരക്തിയും ഉണ്ടാകുന്നു. തത്‌ഫലമായി, നിരന്തരമായ അസംതൃപ്തിയും നിരന്തരമായ പരാജയബോധവും അതെത്തുടർന്നുള്ള അപകർഷതയും അവരെ അലട്ടിക്കൊണ്ടിരിക്കും.
ഓരോ പ്രവൃത്തി കഴിയുന്തോറും, തനിക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റുമായിരുന്നു എന്നു വിലപിച്ചു കഴിയുന്നവരുണ്ട്. അവർ പരീക്ഷ എഴുതി ക്കഴിഞ്ഞ വിദ്യാർത്ഥികളാവാം; തൊഴിലിനു ശ്രമിക്കുന്ന ഉദ്യോഗാർത്ഥിക ളാവാം; കച്ചവടക്കാരോ വ്യവസായികളോ കൃഷിക്കാരോ ജീവിതത്തിന്റെ മറ്റു തുറകളിൽ പലവിധത്തിൽ വ്യാപരിക്കുന്നവരോ ആവാം. മനുഷ്യൻ്റെ വ്യക്തിബന്ധങ്ങളിൽ സംഭവിക്കുന്ന തകർച്ചകളിൽ ഇത്തരം നിഷേധാ ത്മകാവസ്ഥ വളരെ വേദനയും ദുഖവും ഉളവാക്കും. പ്രത്യേകിച്ചും വേണ്ടത സ്നേഹവും പരിഗണനയും കിട്ടേണ്ടവരിൽ നിന്നു കിട്ടുന്നില്ല എന്ന തോന്നൽ ഉളവാകുന്ന ദുരവസ്ഥ. മാതാപിതാക്കൾ, ഭാര്യാഭർത്താക്കന്മാർ, സഹോദരീസഹോദരങ്ങൾ, ബന്ധുമിത്രാദികൾ ഏതുതരം വ്യക്തിബന്ധ ങ്ങളിലുമാകട്ടെ, സ്നേഹത്തിൻ്റെയും ആദരവിൻ്റെയും മൂല്യശോഷണം ഇന്നത്തെ ഗുരുതരമായ ഒരു ദുരവസ്ഥയാണ്. ജീവിതത്തിൽ ഇത് നിരർത്ഥ കതയും ശൂന്യതയും സൃഷ്ടിക്കുന്നു.