

ഒരിക്കൽ ഒരു യുവാവ് യേശുവിനോട് ചോദിച്ചു: “ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം” (ലൂക്ക 18:18), “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക… അനന്തരം വന്ന് എന്നെ അനുഗമിക്കുക” (ലൂക്ക 18:22). യേശു നല്കിയ പ്രതി വിധി അതായിരുന്നു. മറുപടി കേട്ട് ഭഗ്നാശരായി മട ങ്ങാതെ സകലതും ഉപേക്ഷിച്ച് യേശുവിനെ അനുഗ മിക്കുന്നവരാണ് യഥാർത്ഥത്തിൽ യേശു വിഭാവനം ചെയ്യുന്ന അത്മാവിൽ ദരിദ്രരായവർ. സർവ്വതും വിട്ടുപേക്ഷിച്ച് ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നവനാണ് ആത്മനാ ദരിദ്രനായവൻ. താൻ ദരിദ്രനാണെന്ന് ആത്മബോധമുള്ളവനാണ് ആത്മനാ ദരിദ്രനായവൻ. വിശുദ്ധ അഗസ്റ്റിനോസ് തന്റെ ആത്മ കഥയിൽ പറയുന്നുണ്ട്, അഹങ്കാരമായിരുന്നു തനിക്ക് സുവിശേഷം സ്വീകരിക്കു വാൻ തടസ്സമായി നിന്നതെ ന്ന്. ഞാൻ എന്റെ ബുദ്ധിശ ക്തിയിലും സമ്പത്തിലും പ്രശസ്തിയിലും അഹങ്കരി ച്ചു. എല്ലാം ശൂന്യമാണെന്ന് എനിക്ക് ബോധ്യമാകും വരെ ക്രിസ്തുവിന് എന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞി ല്ല. എന്റെ ആവശ്യത്തിന്റെ അളവും ദൈവദാനത്തിന്റെ നിറവും ഒരേ തട്ടിലാണ് പോവുക. പൂർണ്ണമായിട്ടും ശൂന്യനാണെന്ന ബോധ്യ ത്തിൽ നിന്നും പൂർണ്ണമായി ദൈവത്താൽ നിറയപ്പെടു മ്പോഴാണ് ഒരുവൻ ആത്മാ വിൽ ദരിദ്രനാവുക. സർവ്വ ത്തെയും കീഴടക്കുന്ന ദൈവത്തിന്റെ ശക്തിയാൽ എൻ്റെ ബലഹീനതയും ഇല്ലായ്മയും ശക്തിയായും നിറവായും രൂപപ്പെടുന്ന അവസ്ഥയാണത്. വേദന യിലും സന്തോഷത്തിലും വേദനയെ വിഴുങ്ങുന്ന സന്തോഷമാണ് ആത്മാ വിൻറെ ദാരിദ്ര്യം. സർവ്വവും ത്യജിച്ചു കൊണ്ട്, ഉടുതുണി പോലും പിതാവിനെ തിരി ച്ചേല്പിച്ചു കൊണ്ട് പ്രഭു കുടുംബം വിട്ടിറങ്ങിയ ഫ്രാൻസിസ് അസീസി, ലോകത്തിലെ തെണ്ടിക ളുടെ കീറത്തുണി ഇരന്നു വാങ്ങി അതുകൊണ്ട് കുപ്പായം ഉണ്ടാക്കിയിട്ട് ഇപ്ര കാരം പ്രഘോഷിക്കുന്നു:
ഞാനിപ്പോൾ അനുഭവിക്കുന്ന സന്തോഷം, ലോകത്തിൻ്റെ ദാരിദ്ര്യം മുഴുവൻ ഞാൻ ധരിച്ചിരിക്കുന്നതായി എനിക്കു തോന്നുന്നു. ലോകത്തിലെ മുഴുവൻ ദരിദ്രരേയും ഞാൻ തോളിലെടുത്തിരിക്കുന്നതായി എനിക്ക് തോന്നുന്നു. എല്ലാം ദൈവത്തിൽ നിന്ന് സ്വീകരിക്കുന്ന ദരിദ്രൻ എല്ലാറ്റിനെയും പ്രതി ദൈവത്തോട് നന്ദിയുള്ളവനാ ണ്. ആത്മാവിൽ ദരിദ്രനായവൻ ദൈവസാന്നിധ്യത്തിൻ്റെ ശക്തമായ തെളിവും ഈ ലോകത്തിന് ദൈവത്തെ സമ്മാനിക്കുന്നവനുമാണ്. ഇപ്രകാരം ദൈവത്തിന്റെ അടയാളമാകുവാനാണ് ഓരോ ക്രിസ്തു ശിഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. ആത്മാ വിൽ ദരിദ്രരായവൻ ഭാഗ്യവാന്മാരാണ്. എന്തെന്നാൽ, ദൈവരാജ്യം അവർക്കുള്ള താണ്. മനുഷ്യഹൃദയങ്ങളെ ദൈവം ക്രിസ്തുവിൽ ഭരിക്കുന്നതാണല്ലോ ദൈവ രാജ്യം. ദൈവരാജ്യം മനുഷ്യരുടെ ഇടയിൽ വന്നു എന്നു കാണിക്കാൻ ക്രിസ്തു പ്രകടമായ ചില തെളിവുകൾ നമുക്ക് തരുന്നുണ്ട്. ലൂക്കായുടെ സുവിശേഷാരംഭത്തിൽ യേശു തൻ്റെ ദൗത്യം പ്രഖ്യാപിക്കുന്നു. “കർത്താവിൻ്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്ത പ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്ക 4:18-19). സ്നാപകൻ്റെ ശിഷ്യന്മാർ അവിടുത്തെ ദൗത്യത്തെക്കുറിച്ച് സംശയവുമായി വന്നപ്പോൾ യേശു നല്കിയ ഉത്ത രവും ആദ്യപ്രഖ്യാപനത്തിന് സമാനമായിരുന്നു. ദരിദ്രരോട് സുവിശേഷം പ്രഘോ ഷിക്കുകയും അവരുടെ ആത്മീയവും ശാരീരികവുമായ ബലഹീനതകൾ സുഖ പ്പെടുകയും ചെയ്യുക എന്നതാണ് തൻ്റെ ദൗത്യം (മത്താ. 11:4-6). ദരിദ്രർക്കുവേണ്ടി ഞാൻ ചെയ്യുന്നതെല്ലാം ദൈവരാജ്യ സ്ഥാപനത്തിൻ്റെ പ്രകടമായ തെളിവുകളും അടയാളങ്ങളുമാണെന്ന് യേശു പ്രഖ്യാപിക്കുകയായിരുന്നു.
യേശു കാണിച്ചു തന്ന അതേ മാനദണ്ഡം തന്നെയാണ് ദൈവരാജ്യ സ്ഥാപ നത്തിന്റെ അടയാളമായി എന്നും നിലനിൽക്കുന്നത്. എവിടെ ദരിദ്രൻ സംരക്ഷി ക്കപ്പെടുന്നുവോ അവിടെ ദൈവരാജ്യം നിലനിൽക്കുന്നു. ഇത് നിറവേറ്റപ്പെടാത്തി ടത്തോളം കാലം എത്ര ബലികൾ അർപ്പിച്ചതു കൊണ്ടോ ഭക്താനുഷ്ഠാനങ്ങൾ നടത്തിയതു കൊണ്ടോ ദൈവരാജ്യ സ്ഥാപനം നമ്മുടെ ഇടയിൽ ഉണ്ടാകാൻ പോകുന്നില്ല. ധനവാൻ്റെയും ലാസറിൻ്റെയും ഉപമ പറഞ്ഞു കൊണ്ട് ധനവാന് ദരിദ്രനോടുള്ള കടമ ഓർമ്മിപ്പിക്കുകയാണ് യേശു. ധനവാൻ്റെ ധൂർത്ത് ദൈവതി രുമുമ്പിൽ ശിക്ഷയുളവാക്കുമെന്ന് യേശു അസന്നിഗ്ധമായി പറയുകയാണ്. പൗലോസ് കോറിന്തോസുകാർക്ക് നല്കുന്ന ഉപദേശം ഇതോട് ചേർത്ത് ധ്യാനി ക്കുമ്പോൾ ധനവാൻ്റെ ദൗത്യം നമുക്ക് കൂടുതൽ വ്യക്തമാകും. “മറ്റുള്ളവർ കഷ്ട പ്പെടരുതെന്നും നിങ്ങൾ കഷ്ടപ്പെടണം എന്നും അല്ല ഞാൻ അർത്ഥമാക്കുന്നത്. അവരുടെ സമൃദ്ധിയിൽ നിന്ന് നിങ്ങളുടെ കുറവ് നികത്തപ്പെടുന്നതിന് നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയിൽ നിന്ന് അവരുടെ കുറവ് നികത്തണമെന്നും, അപ്രകാരം സമത്വമുണ്ടാക്കണമെന്നുമാണ്” (2കൊറി. 8:13-14). ഇവിടെയാണ് ദൈവരാജ്യ ത്തിന്റെ ദൃശ്യപ്രകടനം നാം ദർശിക്കുക.
